India
image_print

ഗായകനായി വീണ്ടും ഉണ്ണി മുകുന്ദന്‍;ഏക് ദിന്നിലെ ഗാനം പുറത്ത്

Written by

askshiyas

നവാഗതനായ വിയാന്‍ വിഷ്ണു സംവിധാനം ചെയ്യുന്ന ഏക് ദിന്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ആദ്യ ഗാനവും പുറത്ത്. പുതുമുഖങ്ങള്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിലെ ഒരു ഗാനം ആലപിച്ചിരിക്കുന്നത് ഉണ്ണി മുകുന്ദനാണ്.ഈ ഗാനവുമാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.പൃഥ്വിരാജും ദിലീപും ചേര്‍ന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്.

വാ വാ വാ കേറി വാടാ എന്ന ഗാനം ആലപിച്ചിരിക്കുന്നത് നടന്‍ ഉണ്ണി മുകുന്ദനാണ്.വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ജോസ് ഫ്രാങ്ക്‌ലിന്‍ സംഗീതം നല്‍കിയിരിക്കുന്നത്.ഷിബു ജി സുശീലന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനെ കൂടാതെ ഇന്ദ്രന്‍സ്, ശ്രീകാന്ത് മുരളി, ദേവകി രാജേന്ദ്രന്‍, വൈഷ്ണവി വേണുഗോപാല്‍, ബിലാസ് നായര്‍, നന്ദന്‍ ഉണ്ണി, കോട്ടയം പ്രദീപ്, വി കെ ബൈജു, വിനോദ്, അജിത്ത് കുമാര്‍ തുടങ്ങിയവര്‍ക്കൊപ്പം ഒട്ടേറെ പുതുമുഖങ്ങളും അഭിനയിച്ചിട്ടുണ്ട്.

 

 

Leave a Reply

Your email address will not be published.