India
ഭവാനിപൂരില്‍ വോട്ടെടുപ്പ് ആരംഭിച്ചു;മമതക്ക് ഈ മത്സരം നിർണായകം
Last updated on Sep 30, 2021, 5:46 am


ബംഗാളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഭവാനിപൂരില്‍ വോട്ടെടുപ്പ് ആരംഭിച്ചു. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ മണ്ഡലത്തില്‍ കനത്ത സുരക്ഷ ഒരുക്കിയിരിക്കുന്നതിനെ തുടർന്ന് സംസ്ഥാന പൊലീസിനൊപ്പം കേന്ദ്ര സേനയേയും ഭവാനിപൂരില്‍ വിന്യസിച്ചിട്ടുണ്ട്..കൂടാതെ വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നത് വരെ പോളിംഗ് ബൂത്തുകളുടെ 200 മീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ ബാധകമായിരിക്കും.
അതേസമയം ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി മത്സരിക്കുന്ന ഭവാനിപൂര്‍ ഉള്‍പ്പെടെ ബംഗാളിലെ മൂന്നു മണ്ഡലങ്ങളിലും ഒഡിഷയിലെ പിംപ്ലിയിലും ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കും. വൈകിട്ട് 6.30 വരെയാണ് വോട്ടെടുപ്പ് നടക്കുക. നന്ദിഗ്രാമില്‍ തോറ്റ മമതാബാനര്‍ജിക്ക് മുഖ്യമന്ത്രി സ്ഥാനത്ത് തുടങ്ങണമെങ്കില്‍ ഈ തിരഞ്ഞെടുപ്പിലെ വിജയം അനിവാര്യമാണ്. ബിജെപിക്ക് വേണ്ടി പ്രിയങ്ക ടിബ്രേവാളും സിപിഎമ്മിനായി ശ്രീജിബ് ബിശ്വാസമാണ് മമതയുടെ എതിരാളികൾ. സംസര്‍ഗഞ്ച്, ജംഗിപൂര്‍ എന്നിവരാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളിലെ മറ്റു മണ്ഡലങ്ങള്‍. വോട്ടെണ്ണല്‍ ഒക്ടോബര്‍ മൂന്നിന് നടക്കും .


