India
image_print

സ്റ്റിയറിംഗ് വീല്‍ ഇല്ലാത്ത വാഹനങ്ങള്‍ ഇറക്കാന്‍ ഒരുങ്ങി ടെസ്ല

Written by

archanaa chuqwe

സ്റ്റിയറിങ്ങ് വീലുകള്‍ ഇല്ലാത്ത വാഹനങ്ങള്‍ ഇറക്കാന്‍ ഒരുങ്ങി അമേരിക്കന്‍ ഇലക്ട്രിക് വാഹന കമ്പനി ടെസ്ല. 2023 ഓടെ വാഹനം പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 18 ലക്ഷം ആയിരിക്കും വാഹനത്തിന്റെ വില. കമ്പനി ജീവനക്കാരുമായി ഈ കാര്യത്തെക്കുറിച്ച് ടെസ്ല സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവുമായ ഇലോണ്‍ മസ്‌ക് സംസാരിച്ചെന്നാണ് സൂചന. ചൈനയിലെ ഷാങ്ഹായി ഗിഗാഫാക്ടറിയിലായിരിക്കും വാഹന നിര്‍മാണം. ഹാച്ച്ബാക്ക് വിഭാഗത്തിലാണ് കാര്‍ ലഭ്യമാക്കുക.

അതേസമയം ടെസ്ല ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ ഒരുങ്ങുകയാണ്. ബംഗളൂരുവിലാണ് ടെസ്ല കമ്പനി രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്നത്. ടെസ് ലയുടെ മോഡല്‍ 3 , മോഡല്‍ വൈ വാഹനങ്ങള്‍ ഇതിനകംതന്നെ ഇന്ത്യന്‍ റോഡുകളില്‍ പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ടെസ്ലയുടെ നാലു മോഡലുകള്‍ക്ക് നേരത്തെ കേന്ദ്ര റോഡ് ഗതാഗത മന്ത്രിയത്തിന്റെ അനുമതിയും ലഭിച്ചിരുന്നു. മോഡല്‍ 3, മോഡല്‍ വൈ എന്നിവയുടെരണ്ടുവേരിയന്റുകളായിരിക്കും ആദ്യം രാജ്യത്ത് എത്തുക.മോഡല്‍ എസ്, മോഡല്‍ എക്‌സ് പോലുള്ള ഉയര്‍ന്ന മോഡലുകള്‍ പിന്നീട് ആകും ഇന്ത്യയില്‍ എത്തുക. ഇന്ത്യയില്‍ പൂര്‍ണ്ണമായും കമ്പനി ഉടമസ്ഥതയിലുള്ള റീട്ടെയില്‍ ഔട്ട്‌ലെറ്റ് പദ്ധതിയുമായി ടെസ്റ്റ് മുന്നോട്ട് പോകുന്നുവെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. അതേസമയം ഇന്ത്യന്‍ നികുതിക്കെതിരെ ഇലോണ്‍ മസ്‌ക് നേരത്തെ രംഗത്തെത്തിയിരുന്നു. 40,000 ഡോളര്‍ മുകളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 100% നികുതി താല്‍ക്കാലികമായി കുറയ്ക്കണമെന്നാണ് കേന്ദ്രസര്‍ക്കാറിനോട് ടെസ്ല ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിനെതിരെ ടാറ്റ ഉള്‍പ്പെടെയുള്ള കമ്പനികള്‍ രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published.