India
image_print

വൈദ്യുതി വില്‍ക്കാന്‍ അപേക്ഷയുമായി ടെസ്ല

Written by

askshiyas

വൈദ്യുതി വില്‍പ്പനയിലേക്ക് കടക്കാന്‍ ഒരുങ്ങി ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരില്‍ ഒരാളായ ഇലോണ്‍ മസ്‌ക് ഇലക്ട്രിക് കാര്‍ നിര്‍മാണ കമ്പനിയായ ടെസ്‌ല. അമേരിക്കയില്‍ വൈദ്യുതി വില്‍പ്പനക്കാണ് ടെസ്ല ഒരുങ്ങുന്നത്.ടെസ്‌ലയുടെ ഉപഭോക്താക്കള്‍ക്ക് വൈദ്യുതിനേരിട്ട് നല്‍ക്കാനുള്ള അനുമതി ആവശ്യപ്പെട്ടുകൊണ്ടാണ് കമ്പനി പബ്ലിക് യൂട്ടിലിറ്റി കമ്മീഷന് അപേക്ഷ നല്‍കിയത്.

മസ്‌കിന്റെ ടെസ്‌ല എനര്‍ജി വെഞ്ചേഴ്സ് വിഭാഗമാണ് ഇതുമായി ബന്ധപ്പെട്ട അപേക്ഷ നല്‍കിയത്. 100 മെഗാവാട്ടില്‍ വലിയൊരു ഊര്‍ജ്ജസംരക്ഷണ പദ്ധതി ടെക്‌സസിലെ ആംഗിള്‍ട്ടണില്‍ നടപ്പിലാക്കി വരികയാണ് ടെസ്ല. ഇത് കണ്ടുകൊണ്ടാണ് ഇലോണ്‍ മസ്‌കും സംഘവും വൈദ്യുതി വിതരണത്തിനുള്ള അനുമതി തേടുന്നത്. സമാനമായ പദ്ധതി ആസ്‌ട്രേലിയയിലും ബ്രിട്ടനിലും നടപ്പിലാക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.

 

Leave a Reply

Your email address will not be published.