India
image_print

കറന്റ് ബില്‍ അടച്ചോ;ഇല്ലെങ്കില്‍ ഇനി പണി കിട്ടും

Written by

askshiyas

വൈദ്യുതി ബില്‍ കുടിശ്ശിക ഉള്ളവരുടെ വൈദ്യുതി വിച്ഛേദിക്കാന്‍ ഈ വര്‍ഷം ആദ്യം സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് നിര്‍ദ്ദേശം മരവിപ്പിക്കുകയായിരുന്നു. ഈ കാലയളവില്‍ വൈദ്യുതി ബില്‍ അടയ്ക്കാന്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് ബോര്‍ഡിന് വന്‍ സാമ്പത്തിക പ്രതിസന്ധി ആയിരുന്നു നേരിടേണ്ടിവന്നത്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് നിര്‍ദേശം നടപ്പിലാക്കാന്‍ തീരുമാനമായത്.

 

കുടിശ്ശിക അടയ്ക്കാന്‍ 21 ദിവസത്തെ നോട്ടീസ് നല്‍കി കണക്ഷന്‍ വിച്ഛേദിക്കാം എന്നാണ് ഉത്തരവില്‍ പറയുന്നത്. കുടിശ്ശിക ഗഡുക്കളായി അടയ്ക്കാനുള്ള സൗകര്യവും നല്‍കിയിട്ടുണ്ട്. പണം നല്‍ക്കാതെ കണക്ഷന്‍ നഷ്ട ആവുകയാണെങ്കില്‍ പിന്നീട് പുനസ്ഥാപിക്കാന്‍ ഏറെ പാടുപെടേണ്ടി വരും. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്തായിരുന്നു സര്‍ക്കാര്‍ തീരുമാനം വൈകിപ്പിച്ചത്. എന്നാല്‍ ഈ തീരുമാനം സര്‍ക്കാര്‍ തന്നെ തിരിച്ചടിയായിരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം വേഗത്തില്‍ നടപ്പിലാക്കാന്‍ നടപടിയായത്.

Leave a Reply

Your email address will not be published.