India
image_print

വൈദ്യുതി കൂടുതൽ ഉപയോഗിച്ചാൽ പണി കിട്ടും;കനത്തബില്ലിനു നീക്കം

Written by

archanaa chuqwe

വൈദ്യുതിനിരക്ക് വർധിപ്പിക്കാൻ തീരുമാനം. ന്യായമായ വർധനയാവശ്യപ്പെട്ട് നിരക്ക് വർധിപ്പിക്കാനുള്ള അപേക്ഷ ഡിസംബർ 25-ഓടെ തയ്യാറാക്കി റെഗുലേറ്ററി കമ്മിഷന് സമർപ്പിക്കുമെന്ന് വൈദ്യുതി ബോർഡ് പത്രക്കുറിപ്പിൽ അറിയിച്ചു.
ജനാഭിപ്രായം തേടിയശേഷമാണ് കമ്മിഷൻ നിരക്ക് നിർണയിക്കുന്നത്. ഇത് എത്രയായിരിക്കുമെന്ന് മുൻകൂട്ടി പറയാനാവില്ലെന്നും ബോർഡ് വ്യക്തമാക്കി.നിലവിൽ മൂന്നുവർഷംമുമ്പാണ് നിരക്ക് കൂട്ടിയത്. കമ്മിഷന്റെ മാനദണ്ഡപ്രകാരം വർഷംതോറും നാലുശതമാനത്തോളം പണപ്പെരുപ്പത്തിന്റെ ഭാഗമായ വർധന അനുവദിക്കണമെന്നാണ് ബോർഡിന്റെ വാദം. ബോർഡിന്റെ ആസ്തി വിപുലപ്പെടുത്താൻ ചെലവിട്ടതും ജനങ്ങളിൽനിന്ന് ഈടാക്കാൻ അനുവദിക്കണം. ഇതൊക്കെ കണക്കിലെടുത്താൽത്തന്നെ 10 ശതമാനത്തിലധികം വർധനവരുത്തേണ്ടിവരും എന്നതാണ് യാഥാർഥ്യം.

അതേസമയം ശമ്പളപരിഷ്കരണവും കോവിഡ് സാഹചര്യത്തിൽ ആനുകൂല്യങ്ങൾ നൽകിയതും പതിവ് നഷ്ടവും കണക്കിലെടുത്താൽ 1800 കോടിരൂപയുടെ ബാധ്യതയുണ്ടായെന്നാണ് ബോർഡ് പറയുന്നത്.വൈദ്യുതിനിരക്ക് കൂട്ടാൻ ഡിസംബർ അവസാനം വൈദ്യുതി റെഗുലേറ്ററി കമ്മിഷന് കെ.എസ്.ഇ.ബി. നൽകുന്ന അപേക്ഷയിൽ ഈ ശുപാർശകൂടി ഉൾപ്പെടുത്താൻ ചർച്ചകൾ നടക്കുന്നുണ്ട്. ഇപ്പോൾ രാത്രിയിൽ ഉപയോഗം കൂടുന്നതുകൊണ്ട് സംസ്ഥാനത്തിനു പുറത്തുനിന്നുള്ള വൈദ്യുതിയെ കൂടുതലായി ആശ്രയിക്കേണ്ടിവരുന്നു. ഇത് കുറയ്ക്കാനാണ് മാറ്റം പരിഗണിക്കുന്നത്. ഇതു നടപ്പായാൽ ഗാർഹികമേഖലയിൽ നിരക്ക് കുത്തനെ കൂടും. കാരണം, വീടുകളിലെ വൈദ്യുതി ഉപയോഗത്തിന്റെ 80 ശതമാനവും രാത്രിയിലാണ്.
അടുത്ത അഞ്ച് വർഷത്തേക്കുള്ള പുതുക്കിയ നിരക്ക് ഏപ്രിൽ ഒന്നിന് നിലവിൽ വരും . 2019 ജൂലൈയിലായിരുന്നു അവസാനം നിരക്ക് കൂട്ടിയത്.അതേസമയം റഗുലേറ്ററി കമ്മിഷന്‍ അനുമതി നല്‍കിയതോടെ മാസം 30 യൂണിറ്റ് വരെ ഉപയോഗിക്കുന്ന
ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് വൈദ്യുതി സൗജന്യമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നിലവില്‍ വന്നു. വൈദ്യുതി ബോർഡാണ് ഉത്തരവിറക്കിയത്. 2 ലക്ഷത്തോളം പേര്‍ക്ക് പ്രയോജനം ലഭിക്കുന്ന ഈ ഇളവുകള്‍ സംബന്ധിച്ച് ജൂണ്‍ 28 നു സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും റഗുലേറ്ററി കമ്മിഷന്റെ അനുമതി ലഭിച്ചത് സെപ്റ്റംബര്‍ രണ്ടിനാണ്.
മാസം 20 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്കാണ് നേരത്തേ സൗജന്യം അനുവദിച്ചിരുന്നത്.

Leave a Reply

Your email address will not be published.