India
image_print

ചൈനവന്‍മതിലിനെയും മറികടന്ന് ലോകത്തിലെ ഇ-മാലിന്യക്കൂമ്പാരം

Written by

archanaa chuqwe

വര്‍ഷത്തെ ഇലക്ട്രോണിക് മാലിന്യങ്ങള്‍ ചൈനയിലെ വന്‍മതിലിനേക്കാള്‍ കൂടുതലാണെന്ന് റിപ്പോര്‍ട്ടുകള്‍.ഒക്ടോബര്‍ 14 അന്താരാഷ്ട്ര ഇ-വേസ്റ്റ് ദിനത്തില്‍ ആഗോളതലത്തിലെ വിദഗ്ധരുടെ സംഘം(WEEE Forum- Waste Electronic and Electrical Equipment Forum )പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.ഈ വര്‍ഷം, 57.4 ദശലക്ഷം മെട്രിക് ടണ്‍ ഭാരമുള്ള ഒരു ആഗോള ഇലക്ട്രോണിക് മാലിന്യക്കൂമ്പാരം സൃഷ്ടിക്കപ്പെട്ടു. ഇത് ലോകത്തിലെ ഏറ്റവും ഭാരമേറിയ മനുഷ്യനിര്‍മ്മിത വസ്തുവായ ചൈനയിലെ വന്‍മതിലിന്റെ ഭാരത്തേക്കാള്‍ കൂടുതലാണ്.

2021 ലെ കണുകള്‍ പ്രാകാരം 2019 ലെ ഇലക്ട്രോണിക് മാലിന്യത്തെ ഇത് മറികടന്നു. അത് 53.6 ദശലക്ഷം മെട്രിക് ടണ്‍ ആയി കണക്കാക്കപ്പെടുന്നു. ഇത് 2014 ല്‍ നിരീക്ഷിച്ച ആദ്യ വര്‍ഷത്തേക്കാള്‍ 21 ശതമാനം കൂടുതലാണ്. ഈ തുടരുകയാണെങ്കില്‍ 2030 ഓടെ 74 ദശലക്ഷം മെട്രിക് ടണ്‍ ഇലക്ട്രോണിക് മാലിന്യങ്ങള്‍ ഉണ്ടാകുമെന്ന് കണക്കാക്കപ്പെടുന്നു. അതുകൊണ്ടാണ് ഈ സാധനങ്ങള്‍ ഉപേക്ഷിക്കുന്നതിനുപകരം നന്നാക്കുകയോ പുനരുപയോഗം ചെയ്യുകയോ ചെയ്യണമെന്ന് വിദഗ്ധര്‍ ആവശ്യപ്പെടുന്നത്.

ഇ-ഉല്‍പന്നങ്ങളുടെ സര്‍ക്കുലറിറ്റി യാഥാര്‍ത്ഥ്യമാക്കുന്നതില്‍ നമുക്കെല്ലാവര്‍ക്കും നിര്‍ണായകമായ പങ്കുണ്ട്. ‘കാര്‍ബണ്‍ ഉദ്വമനം കുറയ്ക്കുന്നതിനുള്ള ആഗോള നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നമ്മുടെ സര്‍ക്കാരുകള്‍ പദ്ധതികള്‍ തയ്യാറാക്കണമെന്നും ചൂണ്ടിക്കാണിക്കുന്നു. ഇലക്ട്രോണിക് മാലിന്യങ്ങള്‍ വര്‍ദ്ധിക്കുന്നതിന്റെ പ്ധാന പ്രശ്‌നം ഉല്‍പ്പന്നത്തിന്റെ ആയുസ്സ് കുറവാണ് എന്നുള്ളതാണ്. ഇതിനായി ഇലക്ട്രോണിക്‌സിന്റെ കൂടുതല്‍ ഉപഭോഗം, കുറച്ച് റിപ്പയര്‍ ഓപ്ഷനുകള്‍ എന്നിവയാണ്. പരിഹാരമാര്‍ഗ്ഗങ്ങള്‍. യൂറോപ്പില്‍, ഒരു ശരാശരി വീട്ടില്‍ 72 ഇലക്ട്രോണിക്‌സ് ഉണ്ട് – അതില്‍ 11 എണ്ണം ഉപയോഗിക്കപ്പെടുകയോ ചെയ്യുന്നില്ല. യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍, കുറഞ്ഞത് 151 ദശലക്ഷം ഫോണുകള്‍ ലാന്‍ഡ്ഫില്ലുകളില്‍ അവസാനിക്കുകയോ അല്ലെങ്കില്‍ കത്തിച്ചുകളയുകയോ ചെയ്യുമെന്ന് കണക്കാക്കപ്പെടുന്നു, ഇത് ലാന്‍ഡ്ഫില്ലുകളില്‍ കാണപ്പെടുന്ന ഹെവി ലോഹങ്ങളുടെ 40 ശതമാനം സംഭാവന ചെയ്യുന്നു. പല കാരണങ്ങളാല്‍ ഇലക്ട്രോണിക്‌സ് റീസൈക്ലിംഗ് സംബന്ധിച്ച ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ രാഷ്ട്രങ്ങള്‍ പരാജയപ്പെടുന്നു.

 

Leave a Reply

Your email address will not be published.