India
വീട്ടുമുറ്റത്ത് ഇനി മരുന്നുകളുമായി ഡ്രോണുകൾ എത്തും
Last updated on Aug 23, 2021, 1:35 pm


മെട്രോ നഗരമായ ബെംഗളൂരുവിൽ മരുന്ന് ഡെലിവറിക്കായി ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയ പരീക്ഷണം വിജയം കണ്ടു . ത്രോട്ടിൽ എയ്റോസ്പേസ് സിസ്റ്റവും ബി 2 ബി ഇ കൊമേഴ്സ് പ്ലാറ്റ്ഫോമായ ഉടാനും ചേർന്നാണ് ബംഗളൂരുവിൽ ട്രയൽ റൺ പൂർത്തിയാക്കിയത് . ബിയോണ്ട് വിഷ്വൽ ലൈഫ് ഓഫ് സൈറ്റ് എന്ന് പേരിട്ട ട്രയൽ റണ്ണിന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ മേൽനോട്ടവും ഉണ്ടായിരുന്നു .ബംഗളൂരുവിലെ ഗൗരി ബിദാനൂരാണ് പരീക്ഷണം നടന്നത്.
ടെസ്റ്റ് സമയത്ത് മെഡ് കോപ്റ്റർ x4, മെഡ് കോപ്റ്റർ എന്നിങ്ങനെ രണ്ടു ഡ്രോണുകളാണ് പരീക്ഷിച്ചത്. ഇത് വിദൂര പ്രദേശങ്ങളിൽ മരുന്ന് എത്തിക്കാൻ ഏറെ സഹായകമാകും. അതേസമയം ഡ്രോണുകളുടെ ശേഷി പരിശോധിക്കുന്നതിനായി രണ്ടു മുതൽ ഏഴു കിലോമീറ്റർ വരെ ദൂരത്തിൽ രണ്ട് കിലോഗ്രാം വരെ മരുന്ന് ഡെലിവറികൾ സജ്ജീകരിച്ചിരുന്നു. അഞ്ചു മുതൽ ഏഴ് മീറ്ററിൽ തന്നെ അത് മറികടക്കാനും കഴിഞ്ഞു. ഇതുവഴി ഇന്നത്തെ ട്രയൽ റണ്ണിന്റെ വിജയം വിതരണത്തിലും ലോജിസ്റ്റിക് മേഖലയിലും ഉപഭോക്ത അനുഭവത്തിൽ വിപ്ലവം സൃഷ്ടിക്കുന്നതിനുള്ള വലിയ അവസരം തുറക്കുമെന്ന് ഉടാൻ പ്രോജക്ട് എൻജിനീയർ കൂടിയായ സൗമ്യ ദീപ് മുഖർജി പറഞ്ഞു.


