India
image_print

എല്ലാ പണിയും എടുക്കും;ഹ്യൂമനോയ്ഡ് റോബോട്ടിനെ നിര്‍മ്മിക്കാന്‍ ഒരുങ്ങി ടെസ്ല

Written by

askshiyas

ഹ്യൂമനോയ്ഡ് റോബോട്ടിനെ നിര്‍മ്മിക്കാന്‍ ഒരുങ്ങി ടെസ്ല.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച പ്രവര്‍ത്തിക്കുന്ന റോബോര്‍ട്ട് എല്ലാ പണിയും എടുക്കും.അതായത് ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ സിനിമയിലെ പോലൊരു റോബോട്ട്. റോബോട്ട് നിര്‍മ്മാണത്തിലാണ് ടെസ്ല എന്ന് സിഇഒ ഇലോണ്‍ മസ്‌ക് പറഞ്ഞു. ഡ്രെവറില്ലാതെ ഓടുന്ന കാറും ബഹിരാകാശ യാത്രയ്ക്കുമെല്ലാം ശേഷമാണ് ടെസ്ല പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.ടെസ്ലയുടെ എഐ ഡേ അവതരണത്തിനൊടുവിലാണ് അപ്രതീക്ഷിതമായ വെളിപ്പെടുത്തല്‍ വന്നത്. പവര്‍പോയിന്റ് പ്രസന്റേഷനിലൂടെ റോബോട്ടിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ മസ്‌ക് നല്‍കി.

5 അടി -8-ഇഞ്ച് റോബോട്ടിന് 125 പൗണ്ട് ഭാരമുണ്ടാകുമെന്നും ‘ഭാരം കുറഞ്ഞ വസ്തുക്കളില്‍’ നിന്ന് നിര്‍മ്മിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.പേഴ്‌സണല്‍ സര്‍വ്വന്റായി പ്രവര്‍ത്തിക്കുന്ന റോബോട്ട് ടെസ്ല ബോട്ട് എന്ന പേരിലായിരിക്കും അറിയപ്പെടുന്നത്.ടെസ്ലയുടെ വാഹനത്തില്‍ പുറത്തുള്ള കാര്യങ്ങള്‍ തിരിച്ചറിയാനും നാവിഗേറ്റ് ചെയ്യാനും ഉപയോഗിക്കുന്ന സെന്‍സറുകള്‍ ക്യാമറകള്‍, മറ്റുള്ള ടൂളുകള്‍ എന്നിവയെല്ലാം ടെസ്ല ബോട്ടിന്റെ നിര്‍മ്മാണത്തിന് ഉപയോഗിക്കുമെന്ന് എലോണ്‍ മസ്‌ക് പറഞ്ഞു. ടെസ്ല ബോട്ടിന് ഏകദേശം 125 പൗണ്ട് ഭാരമുണ്ടാകുമെന്നും 5 മൈല്‍ വേഗതയില്‍ ചലിക്കാന്‍ കഴിയുമെന്നും ഇവര്‍ വിശദീകരിക്കുന്നു. ടെസ്ലയുടെ റോബോട്ട് ഒരു സുഹൃത്തായിരിക്കുമെന്നും എലോണ്‍ മസ്‌ക് വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published.