India
image_print

വിമാനങ്ങളിലും ഇന്റര്‍നെറ്റ് ബ്രോഡ്ബാന്‍ഡ്;സൂചന നല്‍കി ഇലോണ്‍ മസ്‌ക്

Written by

archanaa chuqwe

ഹിരകാശ യാത്ര വിജയത്തിന് പിന്നാലെ വിമാനങ്ങളിൽ ഇന്റര്‍നെറ്റ് ബ്രോഡ്ബാന്‍ഡ് യഥേഷ്ടം ലഭിക്കാൻ കഴിയുന്ന പദ്ധതിയ്ക്ക് ഒരുങ്ങി സ്‌പേസ് എക്‌സ്.ഇതുമായി ബന്ധപ്പെട്ട് എയര്‍ലൈനുകളുമായി ചര്‍ച്ച നടക്കുകയാണെന്ന് സ്പേസ് എക്സ് സിഇഒ ഇലോണ്‍ മസ്‌ക് ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്. സാറ്റലൈറ്റ് അധിഷ്ഠിത സ്റ്റാര്‍ലിങ്ക് ബ്രോഡ്ബാന്‍ഡ് സേവനം ഇന്‍സ്റ്റാള്‍ ചെയ്യാന്‍ എയര്‍ലൈനുകള്‍ തയ്യാറായിട്ടുണ്ടെന്നും ചര്‍ച്ചകള്‍ തുടരുകയാണെന്നു അദ്ദേഹം പറയുന്നു.അതേസമയം ഏത് വിമാനക്കമ്പനികള്‍ക്കായിരിക്കും സര്‍വീസ് ഉണ്ടായിരിക്കുമെന്നതിനെക്കുറിച്ചുള്ള വ്യക്തത മസ്‌ക് നല്‍കിയിട്ടില്ല. എന്നാല്‍ ഇതിന് കുറഞ്ഞ ലേറ്റന്‍സിയും പകുതി ജിഗാബൈറ്റ് കണക്റ്റിവിറ്റിയും ഉണ്ടായിരിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്.

 

അതേസമയം നിലവിൽ സര്‍ക്കാരിന്റെ അനുമതിയോടെ 2 ലക്ഷം സജീവ ടെര്‍മിനലുകള്‍ ഉപയോഗിച്ച് 2022 ഡിസംബര്‍ മുതല്‍ ഇന്ത്യയില്‍ ബ്രോഡ്ബാന്‍ഡ് സേവനം ആരംഭിക്കാനാണ് സ്‌പേസ് എക്സിന്റെ സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് വിഭാഗം ലക്ഷ്യമിടുന്നത്. ഇന്ത്യയില്‍ നിന്നുള്ള മുന്‍കൂര്‍ ഓര്‍ഡര്‍ 5,000 കവിഞ്ഞതായും ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ നല്‍കുന്നതിനായി ഗ്രാമീണ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ കമ്പനിക്ക് താല്‍പ്പര്യമുണ്ടെന്നും നേരത്തെ ഒരു പോസ്റ്റില്‍ പറഞ്ഞിരുന്നു. സ്പേസ് എക്സിന്റെ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് യൂണിറ്റായ സ്റ്റാര്‍ലിങ്ക് 12,000 ഉപഗ്രഹങ്ങള്‍ വിന്യസിക്കാന്‍ പദ്ധതിയിടുന്നുണ്ട്. സ്റ്റാര്‍ലിങ്ക് ഉപഗ്രഹസമൂഹത്തിന് ഏകദേശം 10 ബില്യണ്‍ ഡോളര്‍ ചിലവാകുമെന്ന് സ്‌പേസ് എക്‌സ് പറഞ്ഞു.അതേസമയം സ്റ്റാര്‍ലിങ്കിനെ എയര്‍ലൈനുകളില്‍ ലഭ്യമാക്കാനുള്ള പദ്ധതിയുണ്ടോ എന്ന ട്വിറ്റര്‍ ഉപയോക്താവ് ഹാരിസണിന്റെ മറുപടിക്ക് തങ്ങൾ സ്റ്റാര്‍ലിങ്ക് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനെക്കുറിച്ച് എയര്‍ലൈനുകളുമായി സംസാരിക്കുകയാണെന്നും മസ്ക് മറുപടി നൽകിയിരുന്നു. പുതിയ പദ്ധതി ഏറെ പ്രതീക്ഷയോടെയാണ്‌ ലോകം ഉറ്റുനോക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *