India
image_print

കുടുംബം മുഴുവനായി തകര്‍ത്തു.;റിയ ചക്രബര്‍ത്തിയെ പിന്തുണച്ച് ഇമ്രാന്‍ ഹാഷിം

Written by

askshiyas

ബോളിവുഡ്താരം സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് നടി റിയാ ചക്രബര്‍ത്തിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനും മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടും റിയയെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തിരുന്നു. ഇതോടൊപ്പം നടിക്കെതിരെ മാധ്യമവിചാരണയും നടന്നിരുന്നു.

ഈ സംഭവത്തിന് പ്രതികരണവുമയാണ് ഇമ്രാന്‍ എത്തിയത്. ബോളിവുഡ് അഭിമുഖത്തിലാണ് പ്രതികരണം. നിങ്ങള്‍ ഒരു കുടുംബം മുഴുവനായി തകര്‍ത്തു. അതും ഒരു മുഴുവന്‍ കുടുംബം. എന്തിനുവേണ്ടിയായിരുന്നു അത്. സംഭവിച്ച കാര്യങ്ങളിലെ ചില ഊഹങ്ങള്‍ വെച്ച് മാത്രമായിരുന്നു അതെന്നും ഇമ്രാന്‍ഹാഷിം പറഞ്ഞു. യഥാര്‍ത്ഥ കാര്യങ്ങള്‍ മാത്രം വാര്‍ത്തകളില്‍ കൈകാര്യം ചെയ്തിരുന്നുവെങ്കില്‍ ഈ ലോകം എത്ര സുന്ദരം ആയിരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Leave a Reply

Your email address will not be published.