India
image_print

ഇമ്രാൻറെ ചികിത്സയ്ക്കായി പിരിച്ച 15 കോടി രൂപ എന്ത് ചെയ്തുവെന്ന് അറിയിണം;ഹൈക്കോടതി

Written by

webtngi1

Highlights

15 കോടി രൂപ എന്ത് ചെയ്തുവെന്ന് അറിയിക്കാൻ ഹൈക്കോടതി നിർദേശം

സ്പൈനല്‍ മസ്കുലാര്‍ അട്രോഫി എന്ന അപൂര്‍വരോഗം ബാധിച്ച്‌ മരിച്ച ഇമ്രാൻറെ ചികിത്സയ്ക്കായി പിരിച്ച 15 കോടി രൂപ എന്ത് ചെയ്തുവെന്ന് അറിയിക്കാൻ ഹൈക്കോടതി നിർദേശം നൽകി. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്.

കോഴിക്കോട് സ്വദേശിയായ ആറുമാസം പ്രായമുളള ഇമ്രാന്‍ മുഹമ്മദ് എന്ന കുട്ടിക്ക് വേണ്ടിയായിരുന്നു പതിനഞ്ച് കോടി പിരിച്ചത്. എന്നാല്‍ ചികിത്സ തേടുന്നതിന് മുന്‍പേ കഴിഞ്ഞ ദിവസം കുട്ടി മരിക്കുകയായിരുന്നു. ഇതോടെയാണ് കോടതി പിരിച്ചെടുത്ത പണത്തിന്റെ കാര്യത്തില്‍ എന്ത് തീരുമാനമാണ് ഉണ്ടാവുക എന്ന് ചോദിച്ചത്.
ഈ കുട്ടിയുടെ ചികിത്സയ്ക്കായി പിരിച്ച പണം ഉപയോഗിച്ച്‌ മറ്റു കുട്ടികള്‍ക്ക് ചികിത്സ നടത്താന്‍ സാധിക്കില്ലേ എന്നായിരുന്നു കോടതിയുടെ ചോദ്യം. അപൂര്‍വ്വരോഗങ്ങളുടെ ചികിത്സയ്ക്കുള്ള ഫണ്ട് രൂപീകരണം സംബന്ധിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതി പരാമര്‍ശം.

കുഞ്ഞ് ജനിച്ചത് മുതല്‍ വെന്‍റിലേറ്ററില്‍ ചികിത്സയിലായിരുന്നു. ഇമ്രാനായി ക്രൗഡ് ഫണ്ടിങ്ങിലൂടെ 15 കോടിയിലധികം രൂപ സമാഹരിച്ചിരുന്നു. ഹൃദയ സ്തംഭനത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഇമ്രാന്‍ മരിച്ചത്.

Leave a Reply

Your email address will not be published.