India
image_print

മൂന്നാം ടെസ്റ്റ്; ലോര്‍ഡ്‌സില്‍ ഇന്ത്യക്ക് ഇന്നിംഗ്സ് തോല്‍വി

Written by

askshiyas

ഇന്ത്യ- ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് തോല്‍വി. ഇന്നിംഗിസിനും 76 റണ്‍സിനുമാണ് തോല്‍വി. അഞ്ചു വിക്കറ്റുമായി ഒലി റോബിന്‍സനാണ് ഇന്ത്യയെ തറപറ്റിച്ചത്.രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 215 റണ്‍സ് എന്ന ശക്തമായ നിലയിലാണ് ഇന്ത്യ കളി ആരംഭിച്ചത്. എന്നാല്‍ ഒലി റോബിന്‍സണ്‍ പൂജാരെയെ വീഴ്ത്തിയതോടെയാണ് ഇന്ത്യ തകര്‍ന്നടിയുന്നത്.ഇതോടെ ഇംഗ്ലണ്ട് ഇന്ത്യയെക്കാള്‍ 139 റണ്‍സിന് ലീഡിലെത്തി.അഞ്ച് മത്സരങ്ങളുടെ പരമ്പര 1-1 ന് ഇംഗ്ലണ്ട് സമനിലയിലാക്കി.

 

89-ാം ഓവറില്‍ കോലി അര്‍ധ സെഞ്ച്വറി തികച്ചു. 25 പന്തില്‍ നിന്ന് 10 റണ്‍സുമായി നിന്ന രഹാനെയും ആന്‍ഡേഴ്സണ്‍ മടക്കുകയായിരുന്നു. പിന്നീട് പന്തും റോബിന്‍സണ് മുന്നില്‍ വീണു.94.2 ഓവറില്‍ 254 ന് 7 എന്ന നിലയില്‍ നില്‍ക്കെ ഷമിയും പുറത്തായി. ഇഷാന്തിന്റെയും ജഡേജയും ചെറുത്ത് നില്‍പ് അവസാനിച്ചതോടെ ഇംഗ്ലണ്ട് ജയം സ്വന്തമാക്കുകയായിരുന്നു.ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്‌സില്‍ 432 റണ്‍സ് നേടി 354 റണ്‍സിന്റെ ലീഡ് നേടി. നാലാം ദിവസം രാവിലെ നടന്ന സെഷനില്‍ 53 റണ്‍സിന് ഇന്ത്യക്ക് അവസാന എട്ട് വിക്കറ്റുകള്‍ നഷ്ടമായി ഇംഗ്ലണ്ടിന് മികച്ച വിജയം സമ്മാനിച്ചു. നേരത്തെ, ലോര്‍ഡ്‌സില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ 151 റണ്‍സിന് പരാജയപ്പെടുത്തിയിരുന്നു.

 

Leave a Reply

Your email address will not be published.