India
വിവാഹത്തെക്കുറിച്ച് വെളിപ്പെടുത്തി നയന്‍ താര
Last updated on Aug 16, 2021, 8:09 am


തമിഴ് ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും തമിഴ് സംവിധായകനായ വിഘ്നേശ് ശിവനും തമ്മിലുള്ള വിവാഹം ഏറെനാളായി ആരാധകര്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമാണ്എന്നാല് അടുത്തിടെ ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ വിവാഹത്തെക്കുറിച്ച് താരം തന്നെ തുറന്നു പറഞ്ഞിരുന്നു. തങ്ങള്‍ സ്വകാര്യവ്യക്തികള്‍ ആയതിനാല്‍ വലിയൊരു ചടങ്ങ് നടത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും വിവാഹം കഴിക്കാന്‍ തീരുമാനിക്കുമ്പോള്‍ തീര്‍ച്ചയായും ആരാധകരെ അറിയിക്കുമെന്നും അടുത്ത കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ വിവാഹനിശ്ചയം നടന്നുവെന്നും തങ്ങളുടെ കല്യാണം ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നുമാണ് താരം പറഞ്ഞത്.
ഏതാനും മാസങ്ങള്‍ക്കു മുമ്പ് നയന്‍താര കൈയില്‍ മോതിരമിട്ട ഒരു വീഡിയോയും ഒരു ചിത്രവും ഇന്‍സ്റ്റഗ്രാമില്‍ വിഘ്നേഷ് ശിവനും പങ്കുവെച്ചിരുന്നു. 2011 പുറത്തിറങ്ങിയ ശ്രീരാമരാജ്യം എന്ന ചിത്രത്തിലൂടെയാണ് നയന്‍താര അഭിനയലോകത്തേക്ക് വീണ്ടും തിരിച്ചെത്തിയത്. വിഘ്നേഷ് ശിവന് ഒരുക്കിയ നാനും റൗഡി താന്‍ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. വിഘ്നേശ്വര ജീവിതത്തിലെ വഴിത്തിരിവ് കൂടിയായിരുന്നു ഈ ചിത്രം. അടുത്തിടെ വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് വിഘ്നേശ് നല്കിയ മറുപടി തങ്ങള്‍ക്ക് ഇരുവര്‍ക്കും പ്രൊഫഷണില്‍ പലതും നിറവേറ്റാന്‍ ഉണ്ടെന്നും അതിനു ശേഷമായിരിക്കും വിവാഹത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയുകയെന്നുമാണ്. ദക്ഷിണേന്ത്യ മുഴുവന്‍ ആരാധകരുള്ള ലേഡി സൂപ്പര്‍സ്റ്റാര്‍ കൂടിയാണ് നയന്‍താര. താരത്തിന്റെ വിശേഷങ്ങളും പുത്തന്‍ മേക്കോവറും ചിത്രങ്ങളുമൊക്കെ ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കാറുള്ളത്. തങ്ങളുടെ പ്രിയതാരത്തിന്റെ വിവാഹത്തിനായി കാത്തിരിക്കുകയാണ് ഇപ്പോള്‍ ആരാധകര്‍.


