India
image_print

മാലിന്യം റോഡില്‍ തള്ളി; ചവിട്ടി തെന്നിവീണ് വയോധികന്‍ മരിച്ചു

Written by

archanaa chuqwe

മാലിന്യത്തില്‍ ചവിട്ടിതെന്നി വീണ വയോധികന്‍ മരിച്ചു. എറണാകുളം കണ്ണമാലിയില്‍ കാട്ടിപ്പറമ്പ് സ്വദേശി പി എ ജോര്‍ജ് ആണ് മരിച്ചത്. രാവിലെ നടക്കാനിറങ്ങിയ ജോര്‍ജ് മാലിന്യത്തില്‍ ചവിട്ടി തെന്നി തലയിടിച്ച് വീഴുകയായിരുന്നു. കക്കൂസ് മാലിന്യം റോഡരികില്‍ തള്ളിയതാണ് അപകടത്തിനിടയാക്കിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു.വീടിന്റെ മുന്നിലുള്ള കാനയിലാണ് ജോര്‍ജ് വീണത്. കാനയിലേക്ക് സെപ്റ്റിക് ടാങ്ക് മാലിന്യങ്ങള്‍ തള്ളിയ നിലയിലാണ് ഉള്ളത്. ഈ മാലിന്യത്തില്‍ വീണാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം.

 

അതേസമയം വഴിയാത്രക്കാരാണ് ജോര്‍ജിനെ അപകടത്തില്‍പ്പെട്ട നിലയില്‍ കണ്ടെത്തിയത്.പുലര്‍ച്ചെ അഞ്ച് മണിയോടെ പള്ളിയിലേക്ക് പോകുന്നതിനായി ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്.വീട്ടില്‍ ജോര്‍ജ് തനിച്ചാണ് താമസം. സംഭവസ്ഥലത്ത് പോലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.അതേസമയം സ്ഥിരമായി മാലിന്യങ്ങള്‍ തള്ളാറുള്ള ഇടമാണ് ഇവിടം. രാത്രിയില്‍ മാലിന്യം തള്ളുന്നതിന്റെ ശബ്ദം കേട്ട് പുറത്തേക്ക് വന്ന ജോര്‍ജിനെ മാലിന്യം ഉപേക്ഷിക്കാന്‍ വന്നവര്‍ അപകടപ്പെടുത്തിയതാണോ എന്ന് സംശയവും ഉയരുന്നുണ്ട്.

 

Leave a Reply

Your email address will not be published.