India
കുറച്ചുകൂടി വെളുപ്പിക്കണമായിരുന്നു;നിറത്തിന്റെ പേരില്‍ നേരിട്ട വിവേചനങ്ങളേക്കുറിച്ച് തുറന്ന് പറഞ്ഞ് നടി
Last updated on Sep 10, 2021, 10:19 am


നിറത്തിന്റെ പേരില്‍ താന്‍ നേരിടേണ്ടിവന്ന വിവേചനങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് നടിയും മോഡലുമായ ഇഷ ഗുപ്ത.കാലമിത്ര കഴിഞ്ഞിട്ടും നിറത്തെയും മറ്റു ശാരീരിക പ്രത്യേകതകളുടെയും പേരില്‍ പരിഹാസങ്ങള്‍ക്ക് ഇരയാക്കുന്നവര്‍ ഏറെയാണെന്നും അക്കാര്യത്തില്‍ സാധാരണക്കാരനെന്നോ സെലിബ്രേറ്റിയെന്നോ വ്യത്യാസമില്ലെന്നും ഇഷ ഗുപ്ത പറയുന്നു.
തുടക്കത്തില്‍ തന്റെ ഒപ്പം ജോലി ചെയ്തിട്ടില്ലാത്ത അഭിനേതാക്കള്‍ പോലും തന്റെ നിറത്തെ പരാമര്‍ശിച്ചിട്ടുണ്ടെന്നും ഇഷ പറയുന്നു. ആദ്യമായി കാണുമ്പോള്‍ തന്റെ മേക്കപ്പ് വളരെ ഇരുണ്ടതാണെന്നും കുറച്ചു കൂടിവെളിപ്പിക്കണമെന്നൊക്കെയാണ് പറയുകയെന്നും മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ പോലും തന്നെ കളിയാക്കിയിട്ടുള്ള അനുഭവങ്ങളുണ്ടായിട്ടുണ്ടെന്നും അവര്‍ പറയുന്നു. തന്നെ വെളിപ്പിക്കാനാണ് ആര്‍ട്ടിസ്റ്റുകള്‍ ശ്രമിക്കാറുള്ളതെന്നും അതിനായി മുഖം വെളുപ്പിക്കുകയും പിന്നെ മുഴുവന്‍ ശരീരവും പുട്ടിയടിക്കുകയും ചെയ്യുമെന്നും നിറത്തിന്റെ പേരില്‍ സെക്സി വിളികള്‍ വരെ കേട്ടിട്ടുണ്ടെന്നും താരം പറയുന്നു. ഇരുണ്ട നിറത്തെ രണ്ടുതരത്തില്‍ മാത്രമേ കാണാനാകു സെക്സി അല്ലെങ്കില്‍ നെഗറ്റീവെന്നും ഇഷ കൂട്ടിച്ചേര്‍ത്തു.2007 ല്‍ മിസ് ഇന്റര്‍നാഷണല്‍ മത്സരത്തിന്റെ കിരീടം നേടിയ ശേഷമാണ് ഇഷ ഗുപ്ത ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ജന്നത്ത് 2, രാസ് 3 ഡി എന്നീ സിനിമകള്‍ ചെയ്തു.


