India
image_print

വീണ്ടും പണിമുടക്കി ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും

Written by

archanaa chuqwe

ഫേസ്ബുക്, ഇന്‍സ്റ്റഗ്രാം എന്നിവരുടെ സേവനങ്ങള്‍ കഴിഞ്ഞദിവസം തടസ്സപ്പെട്ടതായി കമ്പനി സ്ഥിരീകരിച്ചു. കോണ്‍ഫിഗറേഷനിലുണ്ടായ മാറ്റമാണ് പ്രശ്‌നത്തിനു കാരണം എന്നും ഇത് പരിഹരിച്ചുവെന്നും ഉപഭോക്താക്കളോട് ക്ഷമ ചോദിച്ച് ഫെയ്‌സ്ബുക്ക് അറിയിച്ചു. ഇന്നലെ രണ്ടു മണിക്കൂറാണ് സേവനങ്ങള്‍ തടസ്സപ്പെട്ടത്. ഇത് രണ്ടാം തവണയാണ് ആപ്പുകള്‍ പ്രവര്‍ത്തനത്തില്‍ പ്രതിസന്ധി നേരിടുന്നത്.

 

ഫേസ് ബുക്കിന്റെ ഡോമെയിന്‍ നെയിം സിസ്റ്റം ലഭ്യമാവാതിരുന്നതാണ് പ്രശ്നത്തിനു കാരണമെന്ന് സൈബര്‍ത്രേറ്റ് ഇന്റലിജന്‍സ് കമ്പനിയായ ബാഡ് പാക്കറ്റ് ചീഫ് റിസര്‍ച്ച് ഓഫീസര്‍ ട്രോയ് മുര്‍ഷ് പറയുന്നത്. ഫോണ്‍ നമ്പറുകള്‍ പേരുകളായി സൂക്ഷിക്കാന്‍ കഴിയുന്ന സാധാരണ ഫോണ്‍ ബുക്ക് പോലെയുള്ള സംവിധാനമാണ് ഡിഎന്‍എസ്. ഇന്റര്‍നെറ്റിന്റെ ഫോണ്‍ ബുക്കെന്നാണ് പൊതുവെ ഡിഎന്‍എസിനെ വിശേഷിപ്പിക്കുന്നത്. ഇതിനു സംഭവിച്ച തകരാറാണ് ഫേസ് ബുക്ക് ഉള്‍പ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങളുടെ പ്രവര്‍ത്തനം നിശ്ചലമാകാന്‍ കാരണമെന്നാണ് ടെക് ലോകം വിലയിരുത്തുന്നത്. മണിക്കൂറോളം പ്രശ്നം നേരിടേണ്ടി വന്നതു മൂലം ഫേസ് ബുക്ക് നേരിടാന്‍ പോകുന്നത് വലിയ പ്രശ്നമാണെന്നും വിദഗ്ധര്‍ പറയുന്നു.അതേസമയം ഫേസ്ബുക്ക് എഴ് മണിക്കൂര്‍ പണി മുടക്കിയതോടെ കഴിഞ്ഞ തവണ ഉടമ മാര്‍ക്ക് സുക്കര്‍ബര്‍ഗ് നഷ്ടമായത് 6 ബില്യണ്‍ ഡോളറാണ്. ലോകമാകെ സേവനം മുടക്കിയതാണ് ഇത്രയും നഷ്ടം ഉണ്ടാകാന്‍ കാരണം. ലാഭത്തിന് വേണ്ടി ഫേസ്ബുക്ക് സുരക്ഷ അടിയറ വെക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ഈ തകരാര്‍ ഉണ്ടായത്. വെളിപ്പെടുത്തിന് ശേഷം ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ കുറവ് വന്നിരുന്നു. ഫേസ്ബുക്കിന്റെ ഓഹരി വിലയില്‍ അഞ്ച് ശതമാനം ഇടിവും നേരിട്ടിരുന്നു.

 

 

 

Leave a Reply

Your email address will not be published. Required fields are marked *