India
image_print

അവര്‍ പറയുന്നത് പച്ചക്കളളം;വാള്‍ സ്ട്രീറ്റ് ജേര്‍ണലിനെതിരെ ഫേസ്ബുക്ക്

Written by

archanaa chuqwe

ഴിഞ്ഞ ദിവസമാണ് കൗമാരക്കാരില്‍ വിഷാദരോഗത്തിനും ആത്മഹത്യക്കും ഇന്‍സ്റ്റഗ്രാം കാരണമാകുന്നുവെന്ന വാള്‍ സ്ട്രീറ്റ് ജേര്‍ണലിന്റെ പഠന റിപ്പോര്‍ട്ട് പുറത്തുവന്നത്. എന്നാല്‍ തങ്ങള്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച വാള്‍സ്ട്രീറ്റ് ജേണലില്‍ ഉള്ളതെല്ലാം ശുദ്ധ നുണയാണെന്നാണ് ഫേസ്ബുക്ക് പ്രതികരിച്ചത്. പ്ലാറ്റ്‌ഫോമുകളിലുടനീളമുള്ള നിരവധി പ്രശ്‌നങ്ങളെക്കുറിച്ച് ബോധവാന്മാര്‍ ആയിട്ടും ഫേസ്ബുക്ക് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഇത് ഫേസ്ബുക്ക് തള്ളി.

 

വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ തങ്ങള്‍ ചെയ്യുന്ന കാര്യങ്ങളെതെറ്റായി ചിത്രീകരിക്കുകയാണ് എന്നും ഫേസ്ബുക്ക് ഗ്ലോബല്‍ അഫയേഴ്‌സ് വൈസ് പ്രസിഡന്റ് നിക്ക് ക്ലെഗ് വ്യക്തമാക്കി. കമ്പനി എന്ന നിലയില്‍ തങ്ങള്‍ നേരിടുന്ന ഏറ്റവും ബുദ്ധിമുട്ടുള്ള പ്രശ്‌നങ്ങളായ’ ഉള്ളടക്ക മോഡറേഷനുകളും വാക്‌സിനുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങളുടെ പ്രചരണവും അല്‍ഗോരിതം ഡിസ്ട്രിബ്യൂഷനും കൗമാരക്കാരുടെ ക്ഷേമം’ എന്നിവയെക്കുറിച്ചുള്ള പൂര്‍ണമായി ചിത്രം വാള്‍ സ്ട്രീറ്റ് ജേര്‍ണലില്‍ അവതരിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം റിപ്പോര്‍ട്ടിലെ കണ്ടെത്തലിനൊപ്പമാണ് തങ്ങളെന്ന് ഇന്‍സ്റ്റഗ്രാം പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. കൗമാരക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കണ്ടെത്താനും പരിഹരിക്കാനുമായാണ് പഠനം നടത്തിയതെന്നും സോഷ്യല്‍ മീഡിയ പലരും പല തരത്തിലാണ് സ്വീകരിക്കുന്നതെന്നും കമ്പനി പ്രസ്താവനയില്‍ പറയുന്നുണ്ട്. സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരുടെ മാനസികാവസ്ഥ പോലെയായിരിക്കും അതിന്റെ ഉപയോഗമെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.

 

Leave a Reply

Your email address will not be published.