India
image_print

വ്യാജമദ്യം കഴിച്ച് ഇതുവരെ മരിച്ചത് 70 പേർ

Written by

archanaa chuqwe

ബീഹാറിലെ ഗോപാല്‍ഗഞ്ചില്‍ വ്യാജമദ്യം കുടിച്ച്‌ മൂന്ന് പേര്‍ കൂടി മരണപെട്ടു. ഗോപാല്‍ ഗഞ്ചിലെ കുഷാര്‍ ഗ്രാമത്തിലാണ് സംഭവം ഉണ്ടായത്.മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനയച്ചു.സംഭവത്തെക്കുറിച്ച്‌ പോലീസ് അന്വേഷണം നടത്തി വരികയാണ്.

കൂടാതെ വ്യാജമദ്യം കുടിച്ച മറ്റ് മൂന്ന് പേര്‍ തളര്‍ന്നുവീണിരുന്നതായി എസ് പി ആനന്ദ് കുമാര്‍ പറഞ്ഞു. അവര്‍ ആശുപത്രിയില്‍ ചികില്‍സയിൽ കഴിയുകയാണ്.

മുസാഫര്‍നഗറില്‍ കഴിഞ്ഞ ദിവസം വ്യാജമദ്യം കഴിച്ച്‌ 8 പേര്‍ മരിച്ചിരുന്നു. ഒക്ടോബര്‍ 28നാണ് മരണങ്ങളുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് വികസന സമിതി അംഗം അടക്കം രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

അതേസമയം വ്യാജ മദ്യം കഴിച്ചു ജനുവരി മുതല്‍ ഒക്ടോബര്‍ വരെ സംസ്ഥാനത്ത് ആകെ 70 പേരാണ് മരിച്ചത്. പലര്‍ക്കും കാഴ്ച നഷ്ടപ്പെടുകയും ചെയ്തു.നവാഡ, വെസ്റ്റ് ചമ്ബാരന്‍, മുസാഫര്‍പൂര്‍, സിവാന്‍, റോഹ്താസ് ജില്ലകളിലാണ് വ്യാജമദ്യദുന്തങ്ങള്‍ ഉണ്ടായത്. അഞ്ച് വര്‍ഷമായി പൂര്‍ണ മദ്യനിരോധനം നിലനില്‍ക്കുന്ന സംസ്ഥാനം കൂടിയാണ് ബീഹാര്‍.

Leave a Reply

Your email address will not be published.