India
അതിര്‍ത്തി കടക്കാന്‍ വ്യാജ ആര് ടി പി സി ആര് സര്‍ട്ടിഫിക്കറ്റ്; ഒരാള്‍ പിടിയില്‍
Last updated on Aug 23, 2021, 1:52 pm


കേരളത്തില്കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിന്നുള്ള യാത്രക്കാര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് അയല്‍ സംസ്ഥാനങ്ങള്‍. കര്‍ണാടകയിലേക്കോ തമിഴ്നാട്ടിലേക്കോ യാത്ര ചെയ്യാന്‍ ആര്‍ടിപിസിആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലം നിര്‍ബന്ധമാണ്. അതിര്‍ത്തിയില്‍ ഇരു സംസ്ഥാനങ്ങളും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്.എന്നാല്‍ ഇത്തരത്തില്‍ അതിര്‍ത്തി കടക്കാന്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തിയതോടെ ്യാജ ആര്.ടി.പി.സി.ആര് സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് നല്കുന്ന സംഘങ്ങളും സജീവമാവുകയാണ്.
ഇതേതുടര്‍ന്ന് വ്യാജ ആര്.ടി.പി.സി.ആര് സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചു നല്കിയ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വയനാട് വെള്ളമുണ്ട എട്ടേനാലിലെ ചേമ്പ്ര ട്രാവല്‍സ് ആന്‍ഡ് ടൂറിസം എന്ന ജനസേവന കേന്ദ്രം ഉടമ ഇണ്ടേരി വീട്ടില്‍ രഞ്ജിത്ത് ആണ് അറസ്റ്റിലായത്.കര്‍ണ്ണാടകയിലേക്ക് കടക്കാന്‍ വ്യാജ ആര്.ടി.പി.സി.ആര് സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചു നല്‍കിയതിനെ തുടര്‍ന്നാണ് കര്‍ണ്ണാടക പോലീസിന്റെ നേതൃത്വത്തില്‍ ഇയാളെ അറസ്റ്റ് ചെയ്തത്. വ്യാജ ആര്.ടി.പി.സി.ആര് സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് കര്‍ണ്ണാടകയിലേക്ക് കടന്ന രണ്ട് പേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വെള്ളമുണ്ട എട്ടേനാല് സ്വദേശികളായ അറക്ക ജാബിര്‍, തച്ചയില്‍ ഷറഫുദ്ദീന് എന്നിവരാണ് കഴിഞ്ഞ ദിവസം പോലീസ് പരിശോധനയില്‍ പിടിയിലായത്.


