India
image_print

വാക്‌സിനിലും വ്യാജന്‍;മുന്നറിയിപ്പുമായി കേന്ദ്രം കേന്ദ്രസര്‍ക്കാര്‍

Written by

askshiyas

വാക്‌സിനുകളുടെ ഗുണനിലവാരം സംസ്ഥാനങ്ങള്‍ ഉറപ്പുവരുത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. വ്യാജ വാക്‌സിന്‍ സംബന്ധിച്ച് ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ്. വാക്‌സിന്റെ ഗുണനിലവാരം പരിശോധിക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശവും കേന്ദ്രകേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാറിന് നല്‍കിയിട്ടുണ്ട്. എന്നാല്‍ വ്യാജ വാക്‌സിന്‍ സംബന്ധിച്ച് ഒരു സംഭവവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് എല്‍ മാണ്ഡവ്യ അറിയിച്ചത്.

അതേസമയം വ്യാജ വാക്‌സിനെ തടയാന്‍ വാക്‌സിനുകളുടെ ഗുണനിലവാരം സംസ്ഥാനങ്ങള്‍ തന്നെ പരിശോധിച്ച് ഉറപ്പു വരുത്തണമെന്നുമുള്ള നിര്‍ദ്ദേശം ശനിയാഴ്ചയാണ് സംസ്ഥാനങ്ങള്‍ക്ക് ലഭിച്ചത്. നേരത്തെ തന്നെ ഐക്യരാഷ്ട്രസഭയും ലോകാരോഗ്യസംഘടനയും വ്യാജ വാക്‌സിന്‍ സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ത്യയ്ക്കും സൗത്താഫ്രിക്കക്കുമാണ് മുന്നറിയിപ്പ്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് നിര്‍ദേശം നല്‍കിയത്. ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് കേരളത്തിലാണ് വേഗത്തില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ പൂര്‍ത്തിയാക്കാനുള്ള നടപടികളും സംസ്ഥാനം സ്വീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.