India
സിനിമാ ചിത്രീകരണത്തിന് ഉപയോഗിക്കുന്ന നോട്ടുകൾ നൽകി തട്ടിപ്പ്
Last updated on Aug 30, 2021, 7:52 am


സിനിമ ചിത്രീകരണത്തിന് ഉപയോഗിക്കുന്ന നോട്ടുകൾ നൽകി തട്ടിപ്പ്. പണം ഇരട്ടി പിടിക്കാമെന്ന് പറഞ്ഞ് ആളുകളിൽ നിന്നും പണം വാങ്ങി മുന്നിലും പുറകിലും യഥാർത്ഥ നോട്ടുകളും ഇടയിൽ ഷൂട്ടിംഗിന് ഉപയോഗിക്കുന്ന നോട്ടും വെച്ചാണ് സംഘം തട്ടിപ്പ് നടത്തുന്നത്. സംഭവത്തിൽ സംഘത്തിലെ സുന്ദർരാജ്, സുജിത്ത് എന്ന രഞ്ജിത്ത് എന്നിവരാണ് പിടിയിലായത്.ഇവരുടെ താമസസ്ഥലത്തു നിന്നും സിനിമ ചിത്രീകരണത്തിന് ഉപയോഗിക്കുന്ന കെട്ടുകണക്കിന് നോട്ടുകൾ കണ്ടെത്തിയിട്ടുണ്ട്. പോത്തൻകോട് അണ്ടൂർക്കോണം പോസ്റ്റോഫീസ് റോഡിലെ വാടക വീട്ടിൽ നിന്നാണ് ഫോർട്ട് ഇൻസ്പെക്ടർ എസ്.. എച്ച്. ഒ രാകേഷും സംഘവും നോട്ടുകൾ പിടികൂടിയത്.
ഷൂട്ടിങ്ങിനു മാത്രമേ ഉപയോഗിക്കാവൂവെന്ന് നോട്ടിന് മുകളിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെകൂടി ഫോർട്ട് പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാജ നമ്പർ പ്ലേറ്റ് സംഘടിപ്പിച്ച വാഹനങ്ങളിലാണ് പ്രതികൾ യാത്രചെയ്യുന്നത്. നോട്ടടിക്കാൻ ഉപയോഗിക്കുന്ന പ്രിന്റിങ് മെഷീനും വാഹനങ്ങളുടെ വ്യാജ നമ്പർ പ്ലേറ്റും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഫോർട്ട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയപ്പോഴാണ് വാടകവീട്ടിൽ നിന്നും വ്യാജ നോട്ടുകൾ കണ്ടെത്തിയത്.


