India
image_print

പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന തട്ടിപ്പ്;രണ്ടു പേര്‍ പിടിയില്‍

Written by

askshiyas

വയനാട് പുല്‍പ്പള്ളിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന വനം വകുപ്പ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച രണ്ടു പേര്‍ അറസ്റ്റിലായി.നാലംഗ സംഘത്തിലെ 2 പേരാണ് നിലവില്‍ പിടിയിലായത്.തിരുവനന്തപുരം സ്വദേശി എ.ആര്‍ രാജേഷ്, കൊല്ലം സ്വദേശി പി. പ്രവീണ്‍ എന്നിവരാണ് പിടിയിലായത്. കൊല്ലത്തെയും തിരുവനന്തപുരത്തേയും പ്രത്യേക അന്വേഷണ സംഘം വീട്ടില്‍ നിന്നാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. സംഘത്തിലെ ദീപക് പി. ചന്ദ്, എം. ഗിരീഷ് എന്നിവരെ പിടികൂടാനായിട്ടില്ല. ഇവര്‍ക്ക് സഹായം ചെയ്തുകൊടുത്ത വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാക്കുമെന്നാണ് സൂചന.

 

വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് വനത്തിനുള്ളിലെ വാച്ച് ടവറില്‍ താമസ സൗകര്യവും ഭക്ഷണസൗകര്യവുമടക്കം തരപ്പെടുത്തി സംഘം മുങ്ങുകയായിരുന്നു. ജൂലൈ 26 മുതല്‍ നാലുദിവസം പുല്‍പള്ളിക്കടുത്ത വനഗ്രാമമായ വെട്ടത്തൂരിലെ വനംവകുപ്പിന്റെ വാച്ച് ടവറിലാണ് ഇവര്‍ താമസിച്ച് മടങ്ങിയത്. പട്ടാളത്തില്‍ മേജറാണെന്നും പ്രധാനമന്ത്രിയുടെ ഓഫിസുമായി ബന്ധമുള്ളവരാണെന്നും പറഞ്ഞാണ് ഇവര്‍ ഉദ്യോഗസ്ഥരെ കബളിപ്പിച്ചത്.

 

Leave a Reply

Your email address will not be published.