India
image_print

നാട്ടുകാരെ വട്ടം ചുറ്റിച്ച് പരുന്ത്; ഒടുവില്‍ വലയിലായി

Written by

askshiyas

നാട്ടുകാരെ വട്ടം ചുറ്റിച്ച പരുന്ത് ഒടുവിൽ പിടിയിലായി. ആളുകളെ പറന്നു ചെന്ന് കൊത്തിയിരുന്ന അക്രമകാരിയായ പരുന്തിനെയാണ് ഹരിപ്പാട് നിന്നും പിടികൂടിയത്.ആലപ്പുഴ ചിങ്ങോലി പന്ത്രണ്ടാം വാർഡിൽ വൈദ്യശാലയ്ക്ക് പടിഞ്ഞാറ് പേരാത്ത് ഭാഗത്തെ വീടുകളിൽ ആളുകൾക്ക് പുറത്തിറങ്ങാൻ പോലും ആകാത്ത വിധം ശല്യക്കാരനായി മാറിയ പരുന്തിനെയാണ്‌ നാട്ടുകാർ ചേർന്ന് പിടികൂടിയത്.

 

വീടിന്റെ പുറത്തിറങ്ങിയാൽ പറന്നുവന്ന് കൊത്തുന്ന പരുന്തിനെ ഭയന്നായിരുന്നു കുട്ടികളടക്കമുള്ളവർ കഴിഞ്ഞിരുന്നത്. പരുന്തിന്റെ ആക്രമണത്തിൽ പേരാത്ത് തെക്കതിൽ സരോജിനി മരുമകൾ ജയന്തി, ഹരിഭവനം അമല, ഗൗരിസിൽ നീതു കൃഷ്ണ എന്നിവർക്ക് പരിക്കേറ്റിരുന്നു. തുടർന്ന് പരുന്തിന്റെ ശല്യത്തെക്കുറിച്ച് ഗ്രാമപഞ്ചായത്ത് അംഗം ബി അൻസിയ റാന്നി ഫോറസ്റ്റ് ഡിവിഷനിൽ വിവരം അറിയിക്കുകയും തുടർന്ന് നാട്ടുകാർ സംഘടിപ്പിച്ച വലയിൽ പരിക്കേൽക്കാതെ പരുന്തിനെ പിടികൂടുകയുമായിരുന്നു. പഞ്ചായത്തംഗത്തിന്റെ വീട്ടിൽ സൂക്ഷിച്ച പരുന്തിനെ ഇന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് കൈമാറും.

Leave a Reply

Your email address will not be published.