India
image_print

ഗ്രൗണ്ടിലെ മത്സരത്തനിടെ ഗ്യാലറിയില്‍ ജീവന്‍ മരണ പോരാട്ടം

Written by

archanaa chuqwe

മേരിക്കയിലെ മയാമിയിലെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തിലാണ് ജീവന്‍മരണ പോരാട്ടം നടന്നത്. മത്സരത്തിനടെ പൂച്ച അപകടത്തില്‍പ്പെടുകയായിരുന്നു.ഫുട്‌ബോള്‍ മത്സര ആവേശത്തിലും കാണികള്‍ പ്രാധാന്യം നല്‍കിയത് പൂച്ചയുടെ ജീവനായിരുന്നു. ഗാലറിയിലെ കൈവരിയില്‍ മുന്‍കാലുകള്‍ കുടുങ്ങി തൂങ്ങിയാടുന്ന പൂച്ചയെ രക്ഷിക്കാനായി കാണികള്‍ ഒന്നിച്ചു.രണ്ടു കോളേജുകള്‍ തമ്മിലുള്ള ഫുട്‌ബോള്‍ മത്സരം പുരോഗമിക്കവെയാണ് പൂച്ച അപകടത്തില്‍പ്പെട്ടത്.

 

കാഴ്ചക്കാരായി എത്തിയ ക്രെയ്ക്ക് കോര്‍ണറും ഭാര്യ കിംബര്‍ലിയും ചേര്‍ന്ന് കൈയിലുണ്ടായിരുന്ന അമേരിക്കന്‍ പതാക പിടിച്ചാണ് പൂച്ചയെ രക്ഷിച്ചത്. പിടിവിട്ട് താഴെ വീണ പൂച്ച കാണികള്‍ നിവര്‍ത്തിപ്പിടിച്ച് പതാകയില്‍ ചെന്ന് വീഴുകയായിരുന്നു. പൂച്ചയ്ക്ക് പരുക്കൊന്നും ഏറ്റില്ല. സുരക്ഷാ ജീവനക്കാരെത്തി പൂച്ചയെ കൊണ്ടുപോവുകയും ചെയ്തു. കഴിഞ്ഞ ഓഗസ്റ്റിലും സമാനമായ സംഭവം ദുബായില്‍ നടന്നിരുന്നു. ആളൊഴിഞ്ഞ കെട്ടിടത്തില്‍ മൂന്നാം നിലയിലെ ബാല്‍ക്കണിയില്‍ കുടുങ്ങിയ ഗര്‍ഭിണി പൂച്ചയെ രക്ഷിച്ചത് 2 മലയാളികളടക്കം നാലു പേരായിരുന്നു. ദുബായ് പോലീസ് എത്തിയാണ് അന്ന് പൂച്ചയെ കൊണ്ടുപോയത്. ഇവര്‍ക്ക് യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയുമായ ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും 10 ലക്ഷം രൂപസമ്മാനം നല്‍ക്കുകയും ചെയ്തിരുന്നു.

 

Leave a Reply

Your email address will not be published.