India
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ തമിഴ്നാട് നിയമസഭയില്‍ പ്രമേയം
Last updated on Aug 28, 2021, 7:51 am


കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ തമിഴ്നാട് സര്‍ക്കാര്‍ പ്രമേയം പാസാക്കി. മുഖ്യമന്ത്രി എം.കെ.സ്റ്റാലിനാണ് പ്രമേയം അവതരിപ്പിച്ചത്. ശബ്ദവോട്ടോടെയാണ് നിയമസഭ പ്രമേയം പാസാക്കിയത്. പഞ്ചാബ്, രാജസ്ഥാന്, ഛത്തീസ്ഗഢ്, ഡല്‍ഹി, കേരള, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളും കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നേരത്തെ പ്രമേയം പാസാക്കിയിരുന്നു.
അധികാരത്തിലെത്തുന്നതിന് മുമ്പ് തന്നെ സ്റ്റാലിന്റെ ഡി.എം.കെ കാര്‍ഷിക നിയമങ്ങളെ വിമര്‍ശിച്ചിരുന്നു. കേന്ദ്രസര്‍ക്കാറിനോട് നിയമങ്ങള്‍ ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കര്‍ഷക വിരുദ്ധ നിയമങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഇതിനെതിരെ പ്രമേയം പാസാക്കണമെന്നാണ് കര്‍ഷകരുടെ ആഗ്രഹമെന്നും സ്റ്റാലിന് നേരത്തെ പറഞ്ഞിരുന്നു.


