India
image_print

കൃഷി ലാഭകരമല്ല ; കഞ്ചാവ് കൃഷിക്ക് അനുമതിയാവശ്യപ്പെട്ട് കർഷകൻ

Written by

askshiyas

കൃഷിയിൽ നിന്നും ലാഭം കിട്ടാത്തതിനാൽ കഞ്ചാവ് നട്ടുവളർത്താനുള്ള അനുമതിയാവശ്യപ്പെട്ട് അപേക്ഷ നൽകി കർഷകൻ. മറുപടി ലഭിച്ചില്ലെങ്കിൽ മൗനം സമ്മതമെന്ന് കരുതി സെപ്റ്റംബർ 16-ന് തന്നെ കൃഷി തുടങ്ങുമെന്നും അപേക്ഷയിൽ പറയുന്നു. കഞ്ചാവ് കൃഷിയുടെ പേരിൽ തനിക്കെതിരേ എന്തെങ്കിലും കുറ്റം രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ ഭരണകൂടമായിരിക്കും അതിന് ഉത്തരവാദിയെന്നും കത്തിൽ പറയുന്നു.

മഹാരാഷ്ട്രയിലെ സോലാപൂരിൽ നിന്നുള്ള അനിൽ പാട്ടീൽ എന്ന കർഷകനാണ്‌ തന്റെ കൃഷിയിടത്തിൽ കഞ്ചാവ് ചെടികൾ വളർത്താൻ അനുമതിതേടി ജില്ലാഭരണകൂടത്തെ സമീപിച്ചിരിക്കുന്നത്. കമ്പോളത്തിൽ കഞ്ചാവിന് നല്ലവില ലഭിക്കുമെന്നും എന്നാൽ ഒരു കാർഷിക ഉത്പന്നത്തിനും നിശ്ചിതവിലയില്ലെന്നും അവകാശപ്പെട്ടുകൊണ്ടാണ് കത്തെഴുതിയിരിക്കുന്നത്. സെപ്റ്റംബർ 15-ഓടെ തന്റെ കൃഷിഭൂമിയിൽ കഞ്ചാവ് നട്ടുവളർത്താനുള്ള അനുമതി തരണം എന്നാണ് ഇയാൾ ജില്ലാഭരണകൂടത്തോട് അപേക്ഷിച്ചിരിക്കുന്നത്. ജില്ലാ ഭരണകൂടം അപേക്ഷ പോലീസിന് കൈമാറി. ഇത് ശ്രദ്ധനേടാനുള്ള തന്ത്രം
മാത്രമാണെന്നാണ്‌ ജില്ലാഭരണകൂടതിന്റെ പ്രതികരണം.

Leave a Reply

Your email address will not be published.