India
image_print

ലഖിംപുർ ഖേരി കർഷകഹത്യ: എസ്ഐടി റിപ്പോർട്ട് പുറത്ത്

Written by

askshiyas

ലഖിംപുർ ഖേരി കർഷക ഹത്യ കേസിലെ എസ്‌ഐടി റിപ്പോർട്ട്‌ പുറത്ത്. ലഖിംപുർ ഖേരി കേസ്‌ ആസൂത്രിത ഗൂഢാലോചനയാണെന്നാണ്‌ എസ്‌ഐടി റിപ്പോർട്ടിൽ പറയുന്നത്‌.

കർഷകർ തുടക്കംമുതൽ ഉന്നയിക്കുന്ന ആരോപണങ്ങൾ സത്യമെന്ന്‌ സ്ഥിരീകരിക്കുന്നതാണെന്ന്‌ സംയുക്ത കിസാൻ മോർച്ച ആരോപിച്ചു. സംയുക്ത കിസാൻമോർച്ചയും കർഷകരും ഇക്കാര്യം തുടക്കംമുതൽ ഉന്നയിക്കുന്നതാണ്‌. ഈ സാഹചര്യത്തിൽ ഗൂഢാലോചനയിൽ പങ്കാളികളായ കുറ്റവാളികളെ സംരക്ഷിക്കുന്നതിൽനിന്ന്‌ മോദി സർക്കാർ പിന്മാറണം.

കേസിലെ മുഖ്യ ആസൂത്രകൻ കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ്‌ മിശ്രയെ ഉടൻ മന്ത്രിസഭയിൽനിന്ന്‌ പുറത്താക്കി അറസ്റ്റ്‌ ചെയ്യണമെന്നും ലഖിംപുർ ഖേരിയിൽ ജീവൻ പൊലിഞ്ഞ കർഷകർക്ക്‌ നീതി ഉറപ്പാക്കണമെന്നും കിസാൻ മോർച്ച പറഞ്ഞു.

 

Leave a Reply

Your email address will not be published.