India
image_print

കര്‍ണാലില്‍ പ്രതിഷേധം ശക്തമാക്കി കര്‍ഷകർ

Written by

archanaa chuqwe

ഹരിയാനയിലെ കര്‍ണാലില്‍ കര്‍ഷകർ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. കര്‍ണാലില്‍ അഞ്ചാം ദിവസവും മിനി സെക്രട്ടറിയേറ്റ് കര്‍ഷകര്‍ ഉപരോധിച്ചു.

കര്‍ഷകര്‍ക്ക് നേരെ അക്രമം അഴിച്ചുവിടാന്‍ നിര്‍ദേശം നല്‍കിയ എസ് ഡി എം ആയുഷ് സിന്‍ഹക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് ഉപരോധം തുടരുന്നത്. വരും ദിവസങ്ങളില്‍ കര്‍ഷക സമരം കൂടുതല്‍ ശക്തമാകുമെന്ന് വി ശിവദാസന്‍ എംപി അറിയിച്ചു.

കൂടാതെ പൊലിസ് ലാത്തി ചാര്‍ജില്‍ പരിക്കേറ്റ കര്‍ഷകര്‍ക്കും മരിച്ച കര്‍ഷകന്റെ കുടുംബത്തിനും നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യം കൂടി ഉയർത്തിയാണ് കര്‍ണാലിലെ മിനി സെക്രട്ടറിയേറ്റ് ഉപരോധം കർഷകർ തുടരുന്നത്

Leave a Reply

Your email address will not be published.