India
image_print

യുപിയില്‍ കര്‍ഷകര്‍ മരിച്ച സംഭവം, കര്‍ഷകരെ കുറ്റപ്പെടുത്തി എഫ്‌ഐആര്‍

Written by

archanaa chuqwe

ഉത്തർപ്രദേശിൽ കര്‍ഷക സമര വേദിയിലേക്ക് വാഹനമിടിച്ചുകയറി കര്‍ഷകര്‍ മരിച്ച സംഭവത്തില്‍ എഫ്ഐആർ സമർപ്പിച്ചു. കേന്ദ്രമന്ത്രി അജയ് കുമാര്‍ ടേനിയുടെ മകന്‍ ആശിഷ് മിശ്രയുള്‍പ്പെടെ 14 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഐപിസി 302 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

സംഭവത്തില്‍ പ്രതിഷേധിച്ച് മരിച്ചവരുടെ മൃതദേഹവുമായി റോഡ് ഉപരോധിക്കുകയാണ് കര്‍ഷകര്‍. ലഖിംപുരിലേക്ക് തിരിച്ച ചന്ദ്രശേഖര്‍ ആസാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തെന്നാണ് റിപ്പോര്‍ട്ട്.

അതിനിടെ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 9 ആയി. അപകടത്തില്‍ പരുക്കേറ്റ് പ്രാദേശിക മാധ്യമപ്രവര്‍ത്തകനാണ് മരിച്ചത്. കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് 14 പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ ജുഡിഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യത്തിലുറച്ചുനില്‍ക്കുകയാണ് കര്‍ഷകര്‍.

Leave a Reply

Your email address will not be published.