India
image_print

കർഷകരെ അടിച്ചൊതുക്കി ജയിലിൽ പോയാൽ വലിയ നേതാവായി തിരിച്ചുവരാം: വിവാദ പ്രസംഗവുമായി ഹരിയാന മുഖ്യമന്ത്രി

Written by

archanaa chuqwe

കർഷകരെ അടിച്ചൊതുക്കണമെന്നും ജയിലിൽ കിടന്നാൽ വലിയ നേതാവായി തിരിച്ചിറങ്ങാമെന്നും ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. സംസ്ഥാനത്ത് നടന്ന ബി.ജെ.പി അനുകൂല കർഷക സംഘത്തിന്റെ യോഗത്തിൽ സംസാരിക്കുന്ന മുഖ്യമന്ത്രിയുടെ വീഡിയോ പ്രചരിച്ചതോടെയാണ് കലാപാഹ്വാനം വാർത്തയായത്.

ജയിലിൽ രണ്ടോ നാലോ മാസം കിടന്നാലും പിന്നീട് നേതാവാകാമെന്ന് മോഹിപ്പിക്കുന്ന ഖട്ടർ, ജാമ്യത്തെ കുറിച്ച് വേവലാതി വേണ്ടെന്നും പറയുന്നു.

കേന്ദ്രസർക്കാർ നടപ്പാക്കുന്ന 2020ലെ മൂന്നു കാർഷിക നിയമങ്ങളെ എതിർക്കുന്നവരെ ഒതുക്കണമെന്നാണ് ഖട്ടറിന്റെ നിർദേശം. അതിനായി വടിയെടുത്ത് ഇറങ്ങാനും കർഷകരെ നന്നായി ‘പെരുമാറാനും’ എന്താണ് സംഭവിക്കുകയെന്ന് കാണമെന്നും പുറത്തുവന്ന വീഡിയോയിലെ പ്രസംഗത്തിൽ കേൾക്കാം.

വിവാദ പരാമർശം നടത്തിയ മനോഹർ ലാൽ ഖട്ടർ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്നും മാപ്പ് പറയണമെന്നും 40 കർഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാൻ മോർച്ച ആവശ്യപ്പെട്ടു.

 

 

Leave a Reply

Your email address will not be published. Required fields are marked *