India
ലാത്തിച്ചാര്‍ജിനെതിരെ പ്രതിഷേധം; നൂറിലേറെ കര്‍ഷകര്‍ക്കെതിരെ കേസ്
Last updated on Aug 30, 2021, 8:49 am


പ്രതിഷേധിച്ച കര്‍ഷകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ഹരിയാനയില്‍ പൊലീസ് കര്‍ഷകര്‍ക്ക് നേരെ നടത്തിയ ലാത്തിച്ചാര്ജിനെതിരെയായിരുന്നു സിര്‍സയില്‍ കര്‍ഷകര്‍ ഉപരോധം നടത്തിയത്. നൂറിലേറെ കര്‍ഷകര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ക്രമസമാധാനം ഉറപ്പാക്കാനാണ് പൊലീസ് നടപടിയെന്നാണ് സര്‍ക്കാരിന്റെ വാദം.
മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാനെത്തിയപ്പോഴായിരുന്നു പൊലീസ് കര്‍ഷകര്‍ക്കെതിരെ ലാത്തിവീശിയത്. സംഭവത്തിൽ തലയ്ക്ക് പരുക്കേറ്റതിനെ തുടര്‍ന്ന് ഒരു കര്ഷകന് മരണപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയുമുണ്ടായി. ഇതിനു പിന്നാലെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് കര്‍ഷക സംഘടനകള്‍.


