India
കാർഷിക ബില്ലുകൾ പിൻവലിക്കണം; പാർലമെന്റിലേക്ക് കർഷകരുടെ മാർച്ച് ഇന്ന്
Last updated on Jul 22, 2021, 5:41 am


Highlights
പാർലമെന്റിലേക്ക് കർഷകർ ഇന്ന് മാർച്ച് നടത്തും. ആഗസ്റ്റ് 19 വരെയാണ് പാര്‍ലമെന്റ് മാര്‍ച്ച് നടത്തുക.രാവിലെ എട്ടുമണിയോടെ സിംഗുവിൽ നിന്ന് പോലീസ് അകമ്പടിയോടെ ബസ്സുകളിലാണ് കർഷകർ ദില്ലിയിലെത്തുന്നത്
പാർലമെന്റിലേക്ക് കർഷകർ ഇന്ന് മാർച്ച് നടത്തും. ആഗസ്റ്റ് 19 വരെയാണ് പാര്‍ലമെന്റ് മാര്‍ച്ച് നടത്തുക.രാവിലെ എട്ടുമണിയോടെ സിംഗുവിൽ നിന്ന് പോലീസ് അകമ്പടിയോടെ ബസ്സുകളിലാണ് കർഷകർ ദില്ലിയിലെത്തുന്നത്.ഇരുന്നൂറ് കര്‍ഷകരും അഞ്ച് കര്‍ഷക സംഘടനാ നേതാക്കളും പ്രതിദിനം സമരത്തില്‍ പങ്കെടുക്കും.മാർച്ചിനെത്തുടർന്ന് ദില്ലിയിൽ സുരക്ഷ കർശനമാക്കി. ദില്ലി അതിർത്തിയിലും പാർലമെന്റിനടുത്തുള്ള പ്രദേശങ്ങളിലും പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
ഇന്ന് മുതല്‍ പാര്‍ലമെന്റ് സമ്മേളനം അവസാനിക്കും വരെ ജന്തർമന്ദറില്‍ ധർണ നടത്തും. ഇവിടെ നിന്ന് പാർലമെന്റിലേക്ക് മാർച്ച് നടത്തുമെന്നും കർഷകസംഘടനകൾ അറിയിച്ചിട്ടുണ്ട്. സമരം കണക്കിലെടുത്ത് അതീവ ജാഗ്രതയിലാണ് ഡൽഹി പൊലീസ്. സംഘര്‍ഷ സാധ്യതയെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പ്രകാരമാണ് സുരക്ഷ കൂട്ടിയത്.
അതേസമയം റിപബ്ലിക്ക് ദിനത്തിലെ സംഘര്‍ഷ സാഹചര്യം ഒഴിവാക്കാനാണ് കർഷക സംഘടനകള്‍ ശ്രമിക്കുന്നത്. പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന കർഷകരുടെ പട്ടിക തയ്യാറാക്കി തുടങ്ങിയിട്ടുണ്ട്. ഇവരുടെ തിരിച്ചറിയൽ രേഖകൾ ഉൾപ്പെടെ പൊലീസിന് കൈമാറും. മൂൻകൂട്ടി നിശ്ചയിച്ച ആളുകൾ മാത്രമാകും പരിപാടിയിൽ പങ്കെടുക്കുക.


