India
image_print

വ്യാജ ഫേസ്ബുക്ക് പോസ്റ്റിനെതിരെ കെ സുരേന്ദ്രൻ

Written by

askshiyas

കിടിലൻ ട്രോൾസ് എന്ന ട്രോൾ പേജിനെതിരെ തന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് പോസ്റ്റ് പ്രചരിപ്പിച്ചെന്ന പരാതി നൽകി കെ സുരേന്ദ്രൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രത്തിന് തന്റെ പേരിൽ ട്രോൾ രൂപത്തിൽ അടിക്കുറിപ്പ് നൽകിയതിന്റെ പേരിലാണ് പരാതി നൽകിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം വാരാണസിയിൽ നിന്നുള്ള നരേന്ദ്ര മോദിയുടെ ചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു. ചിത്രത്തിന് ന്യായീകരണമെന്നോണം നൽകിയ ഫേസ്ബുക്ക് പോസ്റ്റിനെതിരെയാണ് കെ സുരേന്ദ്രൻ പരാതി നൽകിയത്. തന്റെ അറിവോടയല്ലാത്ത പോസ്റ്റിനെ കുറിച്ച് സുഹൃത്തുക്കൾ ചോദിക്കുമ്പോഴാണ് ശ്രദ്ധയിൽ പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി പങ്കെടുത്ത ദിവ്യകാശി ഭവ്യകാശി പരിപാടിക്കിടെയുള്ള ചിത്രമാണ് ട്രോൾ പേജിൽ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്‌റ്റെന്ന തരത്തിൽ വന്നത്. പ്രാർഥനക്കിടയിലും കാമറയിലേക്ക് നോക്കുന്ന ചിത്രമെന്ന തരത്തിൽ മോദിയുടെ പടം വ്യാപകമായി പ്രചരിച്ചിരുന്നു.

Leave a Reply

Your email address will not be published.