India
image_print

വിദ്യാര്‍ത്ഥികളില്‍നിന്ന് ഫീസ് ഈടാക്കേണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്

Written by

archanaa chuqwe

രണ്ടാം വര്‍ഷ പ്ലസ് ടു വിദ്യാര്‍ത്ഥികളില്‍നിന്ന് ഫീസ് ഈടാക്കേണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു.നിലവിലെ കൊവിഡ് സാഹചര്യം പരിഗണിച്ചാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഈ തീരുമാനം.

2020 – 21 അധ്യയനവര്‍ഷത്തില്‍ സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാനോ വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളില്‍ പോകാനോ സാധിച്ചിരുന്നില്ല. ഈ പശ്ചാത്തലത്തില്‍ ട്യൂഷന്‍ ഫീസ്, സ്പെഷ്യല്‍ ഫീസ് എന്നിവ ഈടാക്കേണ്ടതില്ല എന്നാണ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറഞത്.

അതേസമയം ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി / വൊക്കേഷല്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി. സെപ്റ്റംബര്‍ 8ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാവുന്നതാണ്.

Leave a Reply

Your email address will not be published.