India
image_print

മൈസൂരു കൂട്ടബലാത്സംഗം: പെണ്‍കുട്ടികള്‍ക്ക് നിയന്ത്രണങ്ങളുമായി യൂണിവേഴ്‌സിറ്റി

Written by

archanaa chuqwe

മൈസൂരു കൂട്ടബലാത്സംഗംത്തെ തുടര്‍ന്ന് പെണ്‍കുട്ടികള്‍ക്ക് നിയന്ത്രണങ്ങളുമായി മൈസൂര്‍ യൂണിവേഴ്‌സിറ്റി.എംബിഎ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായതിന് പിന്നാലെയാണ് പെണ്‍കുട്ടികളുടെ സഞ്ചാരസ്വാതന്ത്ര്യം യൂണിവേഴ്‌സിറ്റി നിയന്ത്രിച്ചിരിക്കുന്നത്.വൈകുന്നേരം 6.30ന് ശേഷം വിദ്യാര്‍ഥിനികള്‍ തനിച്ച് കാമ്പസില്‍ സഞ്ചരിക്കരുതെന്നാണ് സര്‍ക്കുലര്‍.കൂടാതെ, മാനസ ഗംഗോത്രി പരിസരത്ത് പെണ്‍കുട്ടികള്‍ 6.30 ന് ശേഷം ഒറ്റയ്ക്ക് ഇരിക്കുന്നത് നിരോധിച്ചിരിക്കുന്നു. എല്ലാ ദിവസവും വൈകുന്നേരം 6 മുതല്‍ 9 വരെ പട്രോളിംഗിനായി സുരക്ഷാ ഉദ്യോഗസ്ഥരെയും നിയോഗിക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു.

അതേസമയം പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനാണ് നിയന്ത്രണങ്ങളെന്നാണ് അധികൃതരുടെ വിശദീകരണം. ആണ്‍കുട്ടികള്‍ക്ക് ഈ നിയന്ത്രണങ്ങള്‍ ബാധകമല്ല. യൂണിവേഴ്‌സിറ്റി രജിസ്ട്രാറാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. പെണ്‍കുട്ടികളുടെ സഞ്ചാരസ്വാതന്ത്ര്യം തടയുകയല്ല ലക്ഷ്യമെന്നും തനിച്ച് പോകരുതെന്ന് മാത്രമാണ് നിര്‍ദേശമെന്നും വി.സി വ്യക്തമാക്കി. ആഗസ്ത് 24നാണ് ചാമുണ്ഡി ഹില്‍സിലേക്ക് പോവുന്നതിനിടെ പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്. ഇവരെ ആറംഗ സംഘം പിന്തുടരുകയായിരുന്നു. സഹപാഠിയെ മര്‍ദിച്ച് അവശനാക്കിയ ശേഷമാണ് സംഘം പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്.

 

Leave a Reply

Your email address will not be published.