India
image_print

ഫിഫ ഫുട്‌ബോള്‍ റാങ്കിങ്ങിൽ ഫ്രാന്‍സിനെ മറികടന്ന് ഇംഗ്ലണ്ട്

Written by

askshiyas

ഫിഫ പുരുഷ ഫുട്ബോൾ റാങ്കിങ്ങിൽ നേട്ടവുമായി ഇംഗ്ലണ്ടും ഡെന്മാർക്കും. നിലവിലെ ലോകചാമ്പ്യന്മാരായ ഫ്രാൻസിനെ മറികടന്ന് ഇംഗ്ലണ്ട് ലോകറാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. 1755.44 പോയന്റാണ് ത്രീ ലയൺസിനുള്ളത്.

ലോക റാങ്കിങ്ങിൽ 1832.33 പോയന്റോടെ ബെൽജിയമാണ് ഒന്നാം സ്ഥാനത്ത്. 1811.73 പോയന്റുള്ള ബ്രസീൽ രണ്ടാം സ്ഥാനത്ത് തുടരുന്നു. അർജന്റീന ആറാമതും ഒരു സ്ഥാനം മെച്ചപ്പെടുത്തിയ പോർച്ചുഗൽ ഏഴാമതും നിൽക്കുന്നു. സ്പെയിൻ, മെക്സിക്കോ, ഡെന്മാർക്ക് എന്നീ ടീമുകളാണ് എട്ട്, ഒൻപത്, പത്ത് സ്ഥാനങ്ങളിൽ.

മൂന്നാമതായിരുന്ന ഫ്രാൻസ് നാലാം സ്ഥാനത്തേക്ക് വീണു. യൂറോ കപ്പിൽ പ്രീ ക്വാർട്ടറിൽ പുറത്തായതാണ് ഫ്രാൻസിന് തിരിച്ചടിയായത്. യൂറോ കപ്പിൽ ഫൈനലിലെത്തിയത് ഇംഗ്ലണ്ടിന് ഗുണമായി. യൂറോ ചാമ്പ്യന്മാരായ ഇറ്റലി അഞ്ചാം സ്ഥാനത്തുതന്നെ തുടരുന്നു.

 

 

 

Leave a Reply

Your email address will not be published.