India
image_print

മലമ്പുഴയിൽ മാലിന്യ സംസ്കരണം പ്രതിസന്ധിയിൽ

Written by

archanaa chuqwe

പാ​ല​ക്കാ​ട്​ മ​ല​മ്പു​ഴ മാ​ന്തു​രു​ത്തി​യി​ലെ ഐ.​എം.​എ​യു​ടെ ആ​ശു​പ​ത്രി മാ​ലി​ന്യ സം​സ്ക​ര​ണ ഗോ​ഡൗ​ണിന് കഴിഞ്ഞദിവസം തീപിടിച്ചിരുന്നു. ഇതുമൂലം മാ​ലി​ന്യം കു​ന്നു​കൂ​ടാ​ൻ സാധ്യതയുണ്ട്. ഗോ​ഡൗ​ണു​ക​ളി​ൽ ഒ​ന്ന്​ തീ​പി​ടി​ത്ത​ത്തി​ൽ ന​ശി​ച്ച​തി​നാ​ൽ തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ എ​ത്തു​ന്ന മാ​ലി​ന്യം സൂ​ക്ഷി​ക്കു​ന്ന​ത്​ പ്ര​യാ​സ​മാ​കും.

മ​ല​മ്പു​ഴ​യി​ലെ ഇ​മേ​ജ്​ പ്ലാ​ന്‍റി​ൽ എ​ത്തി​ച്ചാണ് സം​സ്ഥാ​ന​ത്തെ 18,191 ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ നി​ന്നു​ള്ള മാ​ലി​ന്യം സം​സ്ക​രി​ക്കു​ന്ന​ത്. കാ​സ​ർ​കോ​ട്​ മു​ത​ൽ തി​രു​വ​ന​ന്ത​പു​രം​വ​രെ​യു​ള്ള ജി​ല്ല​ക​ളി​ലെ 16,559 സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലേ​യും 1632 സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലേ​യും മാ​ലി​ന്യ​മാ​ണ്​ ഇ​വി​ടേ​ക്ക്​ കൊ​ണ്ടു​വ​രു​ന്ന​ത്.

കോ​വി​ഡ്​ വ്യാ​പ​ന​ത്തെ​തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്തെ 1446 കോ​വി​ഡ്​ സെ​ന്‍റ​റു​ക​ളി​ൽ​നി​ന്നു​ള്ള മാ​ലി​ന്യ​വും ഇ​ങ്ങോ​ട്ടാ​ണ്​ എ​ത്തി​ക്കു​ന്ന​ത്. ഓ​രോ ദി​വ​സ​വും എ​ത്തു​ന്ന മാ​ലി​ന്യ​ത്തി​ന്‍റെ തോ​ത്​ ഉ​യ​ർ​ന്നു​വ​രു​ന്ന​തി​നാ​ൽ യ​ഥാ​സ​മ​യം സം​സ്ക​രി​ക്കു​ക ബു​ദ്ധി​മു​ട്ടാ​ണ്. ഇതുമൂലം അധികൃതർ ആശങ്കയിലാണ്.

Leave a Reply

Your email address will not be published.