India
image_print

ഒന്നിലധികം ഇന്ധനങ്ങളിലോടുന്ന വാഹനങ്ങള്‍ നിര്‍മ്മിക്കണം; കമ്പനികള്‍ക്ക് കേന്ദ്രത്തിന്റെ ഉത്തരവ്

Written by

askshiyas

വാഹനങ്ങളില്‍ ഫ്‌ലെക്‌സ്-ഇന്ധന എഞ്ചിനുകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന വാഹനങ്ങള്‍ നിര്‍മ്മിക്കുന്നത് നിര്‍ബന്ധമാക്കുമെന്ന് കേന്ദ്രഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. ഇത് സംബന്ധിച്ച് അടുത്ത മൂന്ന് നാല് മാസത്തിനുള്ളില്‍ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. പൂനെയിലെ രാജാറാം പാലത്തിന്റെ ഫ്ലൈ ഓവറിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശീയമായി ഉത്പാദിപ്പിക്കുന്ന എഥനോളിലേക്ക് മാറുന്നതിലൂടെ, രാജ്യം പെട്രോള്‍, ഡീസല്‍ ഉപഭോഗം ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു

ഒന്നിലധികം ഇന്ധനം ഉപയോഗിക്കാന്‍ സാധിക്കുന്ന വാഹനങ്ങളെയാണ് ഫ്‌ലക്‌സ് ഫ്യൂവല്‍ വെഹിക്കിള്‍ എന്ന് അറിയപ്പെടുന്നത്. ഒരു ഇന്ധനത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്ന എന്‍ജിനുകളാണ് ഇന്ത്യയിലെ വാഹനങ്ങളിലുള്ളത്. എന്നാല്‍, ഭാവിയില്‍ ഒന്നിലധികം ഇന്ധനം ഉപയോഗിക്കാന്‍ കഴിയുന്ന വാഹനങ്ങള്‍ നിര്‍ബന്ധമായും നിര്‍മിക്കാന്‍ വാഹന കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കുന്നതായിരിക്കും പുതിയ ഉത്തരവെന്നാണ് വിവരം.ബിഎംഡബ്ല്യു, മെഴ്‌സിഡസ് മുതല്‍ ടാറ്റ, മഹീന്ദ്ര വരെ – ഫ്‌ലെക്‌സ് എഞ്ചിനുകള്‍ നിര്‍മ്മിക്കാന്‍ ആവശ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.ബജാജ്, ടിവിഎസ് കമ്പനികളോട് അവരുടെ വാഹനങ്ങളില്‍ ഫ്‌ലെക്‌സ് എഞ്ചിനുകള്‍ അവതരിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 

Leave a Reply

Your email address will not be published.