India
image_print

കാലാവസ്ഥ; പ്രവചനത്തിന് പുതിയ മാതൃകകൾ വേണം

Written by

archanaa chuqwe

കാലാവസ്ഥാ പ്രവചനത്തിൽ പിഴവിന്‌ ഉപയോഗിച്ചുവരുന്ന മാതൃക നവീകരിക്കാനാകാത്തത്‌ കാരണമാകുന്നതായി വിലയിരുത്തൽ. കാലാവസ്ഥാ വ്യതിയാനത്തിൽ സംഭവിക്കുന്ന അപ്രതീക്ഷിത അന്തരീക്ഷചലനങ്ങളും പ്രവചനത്തെ ബാധിക്കുന്നുണ്ട്.

സമുദ്രം, കര, പർവത പ്രദേശങ്ങളിലെ ചൂട്‌, കാറ്റ്‌ തുടങ്ങി വിവിധ ഘടകങ്ങളുടെ വിവരങ്ങൾ പല പ്രദേശത്തുനിന്ന്‌ ശേഖരിച്ച്‌ സൂപ്പർ കംപ്യൂട്ടർ ഗണിച്ച്‌ പറയുന്നതാണ്‌ പൊതുവിൽ കാലാവസ്ഥാ പ്രവചനം.
സംഖ്യാപര കാലാവസ്ഥാ പ്രവചന മാതൃകയിൽ വൻ മാറ്റം ലോകരാജ്യങ്ങൾ കൈവരിച്ചിട്ടുണ്ട്‌. വിവരശേഖരണത്തിൽ ഡിജിറ്റൽ സാങ്കേതികവിദ്യയടക്കം ഉപയോഗിക്കുന്നു.

ലോകരാഷ്ട്രങ്ങൾ വിവരശേഖരണത്തിന്‌ സാറ്റ്‌ലൈറ്റ്‌ അടക്കം ഉപയോഗിക്കുന്നു. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ഒരു പ്രത്യേക സ്ഥലത്തെ കാലാവസ്ഥ പ്രവചിക്കാൻ ആവശ്യമായ ഗവേഷണവും നടക്കുന്നുണ്ടെന്ന്‌ ഐഎംഡിയിലെ വിദഗ്ധർ പറയുന്നു.

Leave a Reply

Your email address will not be published.