India
image_print

‘അന്താരാഷ്ട്ര’ വിവാഹം;ചേച്ചിയും അനുജനും കെട്ടിയത് വിദേശികളെ

Written by

askshiyas

ലയാളിപ്പയ്യന്‍ വിദേശിയെ കല്യാണം കഴിക്കുന്നതതും അതുപോലെ പെണ്‍കുട്ടി വിദേശിയെ കല്യാണം കഴിക്കുന്നത് നമുക്ക് എന്നും അപൂര്‍വ്വ കാഴ്ചയാണ്. അത്തരത്തിലൊരു അപൂര്‍വ്വ വിവാഹത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് എരുമപ്പെട്ടി തോട്ടുപാലം പനഞ്ചിങ്കാട്ടില്‍ വീട്ടില്‍. സംഭവം എന്താന്ന് അല്ലേ .കഴിഞ്ഞ ദിവസം ഈ കുടുംബത്തിലൊരു ‘അന്താരാഷ്ട്ര’ വിവാഹം നടന്നു. അതായത് ചേച്ചിയും അനുജനും കെട്ടിയത് വിദേശികളെ.പനഞ്ചിങ്കാട്ടില്‍ വീട്ടിലെ പ്രിയങ്കയുടെയും പ്രണവിന്റെയും വിവാഹമാണ് ഇത്തരത്തില്‍ അപൂര്‍വ്വതകള്‍ നിറഞ്ഞിരിക്കുന്നത്.

 

ചേച്ചിയുടെ വരന്‍ അയര്‍ലണ്ടുകാരനും അനുജന്റെ വധു ഹോങ്കോങ്ങുകാരിയുമാണ്.അയര്‍ലന്‍ഡില്‍ സ്വകാര്യസ്ഥാപനത്തില്‍ ഫ്രയിറ്റ് അനലിസ്റ്റായ പ്രിയങ്കയുടെ വരന്‍
അയര്‍ലന്‍ഡുകാരനായ സെലിന്റെയും സീമസിന്റെയും മകന്‍ വിക്ടര്‍ ഹോമറോയാണ്.ആര്‍ക്കിടെക്ട് ആന്‍ഡ് ബില്‍ഡ് എന്‍വയോണ്‍മെന്റില്‍ ഗവേഷകനും ഖ്യാദി സൈക്കോളജിസ്റ്റുമായ പ്രണവിന്റെ വധു ആകട്ടെ ഇന്ത്യന്‍ വംശജരും ഹോങ്കോങ്ങില്‍ സ്ഥിരതാമസക്കാരുമായ ജ്യോതിയുടെയും അശ്വനിയുടെയും മകള്‍ ഖ്യാദിയാണ്. ഞായറാഴ്ചയായിരുന്നു ‘അന്താരാഷ്ട്ര’ വിവാഹം നടന്നത്.സുരേഷ് മഞ്ജു ദമ്പതിമാരുടെ മക്കളാണ് പ്രിയങ്കയും പ്രണവും.

Leave a Reply

Your email address will not be published.