India
image_print

ബഹിരാകാശ നിലയത്തിലെ വിള്ളലുകള്‍ ‘ഗൗരവമേറിയ പ്രശ്‌നം;മുന്നറിയിപ്പുമായി ബഹിരാകാശ സഞ്ചാരി

Written by

askshiyas

ഗസ്റ്റില്‍ റഷ്യന്‍ ബഹിരാകാശയാത്രികര്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ (ഐഎസ്എസ്) ഒരു വിഭാഗത്തില്‍ വിള്ളലുകള്‍ കണ്ടെത്തി.അത് വളരുന്നതിന്റെ സാധ്യത കാണിച്ചു. എന്നാലിപ്പോഴിതാ ബഹിരാകാശ നിലയത്തിലെ വിള്ളലുകള്‍ വലിയ അപകടത്തിലേക്ക് നയിച്ചേക്കാമെന്ന മുന്നറിയിപ്പുമായി വിരമിച്ച നാസ ബഹിരാകാശ സഞ്ചാരി ബില്‍ ഷെപ്പേഡ്. ഈ ഘടനാപരമായ നാശനഷ്ടം ഉടനടി ഭീഷണിയല്ലെന്ന് നാസ പറയുന്നത്.എന്നാല്‍ അത് അങ്ങനെയല്ലെന്നാണ് ബില്‍ ഷെപ്പേഡ് പറയുന്നത്. ഈ വിള്ളലുകള്‍ ഒരു ഗുരുതരമായ പ്രശ്‌നമാണെന്ന് അദ്ദേഹം പറഞ്ഞു.

അലൂമിനിയം പാത്രങ്ങളുടെ മുകളില്‍ സാധാരണ കാണാറുള്ള നേരിയ വരയോളം മാത്രം വലുപ്പമേ നിലവില്‍ ഈ വിള്ളലുകള്‍ക്കുള്ളൂ. ഏതാണ്ട് ആറോളം വിള്ളലുകള്‍ രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് മോശം ലക്ഷണമായാണ് സൊളോവ്യോവ് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ആര്‍ഐഎക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ഇവിടെ ഒരുപക്ഷേ നമ്മള്‍ ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത മറ്റ് വിള്ളലുകള്‍ ഉണ്ട്,’ മുന്‍ നാസ ബഹിരാകാശയാത്രികന്‍ ബില്‍ ഷെപ്പേര്‍ഡ് പറഞ്ഞു. ‘എനിക്കറിയാവുന്നിടത്തോളം, റഷ്യന്‍ എഞ്ചിനീയര്‍മാരും നാസ എഞ്ചിനീയര്‍മാരും – അവര്‍ അത് വിശകലനം ചെയ്തു – എന്തുകൊണ്ടാണ് ഈ വിള്ളലുകള്‍ ഇപ്പോള്‍ പ്രത്യക്ഷപ്പെടുന്നതെന്ന് അവര്‍ക്ക് കൃത്യമായി മനസ്സിലാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

 

Leave a Reply

Your email address will not be published.