India
ഇനി മെട്രോയുടെ തലപ്പത്ത് മുൻ ഡിജിപി ലോക്നാഥ് ബെഹ്റ
Last updated on Aug 31, 2021, 9:24 am


കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് എംഡിയായി സ്ഥാനമേറ്റ് മുൻ ഡിജിപി ലോക്നാഥ് ബെഹ്റ. എംഡിയായി രണ്ടാഴ്ച മുൻപ് അൽകേഷ് കുമാർ ശർമ ചുമതല ഒഴിഞ്ഞതു മുതൽ മെട്രോയ്ക്ക് സ്ഥിരം എംഡി ഉണ്ടായിരുന്നില്ല.ഗതാഗത സെക്രട്ടറി കെ.ആർ. ജ്യോതിലാലിനായിരുന്നു ചുമതല. ഇന്നലെ രാവിലെ തിരുവനന്തപുരത്തു വച്ച് ജ്യോതിലാൽ ബെഹ്റയ്ക്കു ചുമതല കൈമാറി. കൊച്ചി മെട്രോയുടെ ആറാമത് എംഡിയാണു ബെഹ്റ. 3 വർഷത്തേക്കാണു നിയമനം. ഇന്നു കെഎംആർഎൽ ആസ്ഥാനത്തെത്തി ചുമതലയേൽക്കും.
പ്രതിസന്ധി നാളുകളിൽ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ തലപ്പത്തേക്ക് ലോക്നാഥ് ബെഹ്റ എത്തുമ്പോൾ പ്രതീക്ഷകളേറെ. പ്രോജക്ടുകൾ പൂർത്തിയാക്കുകയായിരുന്നു ഇതിനു മുൻപുള്ള എംഡിമാരുടെ ചുമതലയെങ്കിൽ പുതിയ പ്രോജക്ടുകൾ ആരംഭിക്കുകയും സ്ഥാപനത്തെ സ്വയംപര്യാപ്തതയിലേക്കു നയിക്കുകയാണു ലോക്നാഥ് ബെഹ്റയ്ക്കു മുന്നിലെ വെല്ലുവിളി.


