India
image_print

ഈ ഗ്രാമത്തില്‍ എല്ലാവര്‍ക്കും വൈഫൈ സൗജന്യം

Written by

archanaa chuqwe

മഹാരാഷ്ട്രയിലെ ലാത്തൂര്‍ ജില്ലയിലെ നാഗ്തീര്‍ഥവാടി ഗ്രാമം എല്ലാവര്‍ക്കും സൗജന്യ വൈഫൈ കണക്ഷന്‍ ലഭിക്കുന്ന ആദ്യത്തെ ഗ്രാമമായി മാറി.പ്രത്യേകിച്ച് നെറ്റ്വര്‍ക്ക് പ്രശ്‌നങ്ങളെക്കുറിച്ച് ആശങ്കപ്പെടാതെ ഇപ്പോള്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം നല്‍കുന്നു.’സുന്ദര്‍ മഴ ഗാവ്’ (എന്റെ മനോഹരമായ ഗ്രാമം) പരിപാടിയുടെ ഭാഗമാണ് ഈ സംരംഭം.ജില്ലാ പരിഷത്ത് സിഇഒ അഭിനവ് ഗോയലിന്റെ ഡിവിഷണല്‍ കമ്മീഷണര്‍ സുനില്‍ കേേ്രന്ദ്രക്കര്‍ നിര്‍ദേശിച്ച പദ്ധതിയാണിത്.

ഓണ്‍ലൈന്‍ ക്ലാസുകളുടെ കാലഘടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും അരെ ഗുണം ചെയ്യും ഈ പദ്ധതി.അത്യാവശ്യമല്ലാത്ത സൈറ്റുകള്‍ സൗജന്യ സേവനത്തില്‍ ലഭ്യമല്ലെന്ന് ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ മനോജ് റാവത്ത് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഡിജിറ്റല്‍ ഇന്ത്യയെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കുന്നതിന്റെ ആദ്യപടി കൂടിയാണ് ഗ്രാമപഞ്ചായത്തിന്റെ ഈ സേവനമെന്ന് റാവത്ത് കൂട്ടിച്ചേര്‍ത്തു. ആകെ 552 പേരാണ് ഗ്രാമത്തിലുള്ളത്.കൂടാതെ എല്ലാ ദിവസവും രാവിലെ മത ഗാനങ്ങളും പ്രാര്‍ത്ഥനകളും അറിയിക്കാന്‍ 12 സൗണ്ട് സ്പീക്കറുകള്‍ ഗ്രാമത്തിലുടനീളം സ്ഥാപിച്ചു. കൂടാതെ, എല്ലാ രാവിലെയും വൈകുന്നേരവും വാര്‍ത്താ ബുള്ളറ്റിനുകള്‍ പ്രക്ഷേപണം ചെയ്യുന്നു. ഗ്രാമവാസികള്‍ക്ക് ചില സുപ്രധാന നിര്‍ദ്ദേശങ്ങള്‍ നല്‍കാനും ഈ സൗകര്യം ഉപയോഗിക്കുന്നുണ്ടെന്ന് ഗ്രാമത്തിലെ ഗ്രാമസേവകനായ ശ്രീകാന്ത് പതലെ പറഞ്ഞു

 

Leave a Reply

Your email address will not be published.