India
image_print

ഇരുട്ടടി തുടരുന്നു; ഇന്ധന വില ഇന്നും കൂട്ടി

Written by

archanaa chuqwe

സംസ്ഥാനത്ത് പതിവ് തെറ്റിക്കാതെ ഇന്ധന വിലയിലെ ഇരുട്ടടി തുടരുന്നു.ഡീസലിന് ഇന്ന് 36 പൈസയും പെട്രോളിന് 30 പൈസയുമാണ് വര്‍ധിച്ചത്.ഇതേടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 105.48 രൂപയും ഡീസലിന് 98.71 രൂപയുമായി.കൊച്ചിയില്‍ പെട്രോളിന് 103.55 രൂപയും ഡീസലിന് 96.89 രൂപയുമണ്. കോഴിക്കോട് പെട്രോളിന് 103.87 രൂപയും ഡീസലിനു 97.04 രൂപയുമാണ് വില.

നിരക്കുകള്‍ എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലേക്കാണ് എത്തിയിരിക്കുന്നത്.രണ്ടാഴ്ച കൊണ്ട് പെട്രോളിന് 2.07 രൂപയും ഡീസലിന് 3.06 രൂപയുമാണ് കൂടിയത്.കൊല്‍ക്കത്തയില്‍ പെട്രോള്‍ വില ലിറ്ററിന് 103.94 രൂപയായും ഡീസല്‍ വില 94.88 രൂപയായും ഉയര്‍ന്നു, അതേസമയം ചെന്നൈയില്‍ വില യഥാക്രമം 100.75 രൂപയും 96.26 രൂപയുമാണ്. ബ്രെന്റ് ക്രൂഡ് ബാരലിന് 82.92 ഡോളറിലേക്ക് കുതിച്ചുകയറിയതോടെ ഇന്ധന നിരക്ക് വലിയ തോതില്‍ വര്‍ദ്ധിക്കുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *