India
image_print

സ്റ്റാര്‍ട്ടപ്പ് ഫണ്ടിംഗ്:താല്‍പര്യം പ്രകടിപ്പിച്ച് എല്‍ഐസിയും ഇപിഎഫ്ഒയും

Written by

askshiyas

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എല്‍ഐസിയും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതിയില്‍ പങ്കാളികളായേക്കും.വ്യവസായ മന്ത്രി പീയുഷ് ഗോയലിന്റെ അധ്യക്ഷതയില്‍ നടന്ന നാഷണല്‍ സ്റ്റാര്‍ട്ടപ്പ് ഉപദേശക സമിതി യോഗത്തിലാണ് ഇരുസ്ഥാപനങ്ങളും ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

എളുപ്പത്തില്‍ ബിസിനസ് തുടങ്ങല്‍, സീഡ് ഫണ്ടിങ് വഴി സാമ്പത്തിക സഹായം നല്‍കല്‍,പുതിയ സംരംഭകരെ ആകര്‍ഷിക്കല്‍, പ്രശ്നങ്ങള്‍ക്ക് ഉചിതമായ പരിഹാരം കാണല്‍ തുടങ്ങിയവ സമഗ്രമായി പരിഗണിക്കും.പ്രാരംഭഘട്ടത്തില്‍തന്നെ ഫണ്ട് നല്‍കുന്ന പദ്ധതി വിപുലീകരിക്കുകയാണ് ലക്ഷ്യം. ഇന്ത്യയ്ക്ക് ഏകദേശം 6,000 എയ്ഞ്ചല്‍ നിക്ഷേപകരുണ്ട്, അതേസമയം യുഎസിന് മൂന്ന് ലക്ഷത്തിനടുത്ത് ഉണ്ട്. സിസ്റ്റം കൂടുതല്‍ ശക്തമാക്കുന്നതിന് ഞങ്ങള്‍ നിയന്ത്രണങ്ങളും മറ്റ് പ്രശ്‌നങ്ങളും നോക്കുന്നുവെന്ന് വ്യവസായ വകുപ്പിലെ അഡീഷണല്‍ സെക്രട്ടറി അനില്‍ അഗര്‍വാള്‍ വ്യക്തമാക്കി.

സ്റ്റാര്‍ട്ടപ്പുകളുടെ ധനസഹായ ആവശ്യങ്ങള്‍ക്കായി ചെറുകിട വ്യവസായ വികസന ബാങ്ക് (SIDBI) ഒരു പോര്‍ട്ടല്‍ വികസിപ്പിക്കാന്‍ തീരുമാനിച്ചു.കൂടാതെ രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം ശക്തിപ്പെടുത്തുന്നതിനായി നിരവധി സംരംഭങ്ങള്‍ നടക്കുന്നുണ്ടെന്ന് അഗര്‍വാള്‍ പറഞ്ഞു.ഈ മേഖലയ്ക്കായി ഏകദേശം 16 പ്രോഗ്രാമുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇത് കൗണ്‍സിലിലെ എല്ലാ അംഗങ്ങളുമായി പങ്കുവെച്ചതായും അദ്ദേഹം പിടിഐയോട് പറഞ്ഞു.

 

Leave a Reply

Your email address will not be published.