India
ഓണക്കാലത്തെ വരവേല്‍ക്കാന്‍ പൊതുവിതരണ വകുപ്പ് സര്‍വ്വ സജ്ജമാണെന്ന് മന്ത്രി ജി.ആര്.അനില്‍
Last updated on Jul 18, 2021, 5:06 pm


Highlights
ഓണക്കാലത്തെ വരവേല്‍ക്കാന്‍ പൊതുവിതരണ വകുപ്പ് സര്‍വ്വ സജ്ജമാണെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്
ഓണക്കാലത്തെ വരവേല്‍ക്കാന്‍ പൊതുവിതരണ വകുപ്പ് സര്‍വ്വ സജ്ജമാണെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്.അനില്‍ പറഞ്ഞു. സിവില്‍ സപ്ലൈസ് വകുപ്പിന്റെയും സപ്ലൈകോയുടെയും ഓഫീസര്‍മാരുടെ ജില്ലാതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്താന്‍ വിപണിയില്‍ ആവശ്യമായ ഇടപെടല്‍ നടത്താനും ആവിഷ്കരിച്ചിട്ടുള്ള പരിപാടികള്‍ ഫലപ്രദമായി നടപ്പില്‍ വരുത്താനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ജാഗ്രത കാണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കൂടാതെ വാതില്‍പ്പടി വിതരണം സമയബന്ധിതമായി പൂര്‍ത്തിയാക്കാനും സൗജന്യ ഓണക്കിറ്റ് വിതരണത്തിനാവശ്യമായ ഒരുക്കങ്ങള്‍ വേഗത്തിലാക്കാനും മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.
എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഓഗസ്റ്റ് പകുതിയോടെ ഓണച്ചന്തകള്‍ ആരംഭിക്കും. ഉല്‍പ്പന്നങ്ങളുടെ അളവിലോ ഗുണമേന്മയിലോ വിട്ടുവീഴ്ച പാടില്ല. ഏറ്റവും മികച്ച ഉല്പന്നങ്ങള് ഉപഭോക്താക്കളില്‍ എത്തിക്കണമെന്നും മന്ത്രി പറഞ്ഞു.മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെയ്ക്കുന്ന അനര്‍ഹര്‍ക്ക് സ്വമേധയാ കാര്‍ഡ് തിരിച്ചേല്‍പ്പിക്കാനുളള ആഹ്വാനത്തിന് മികച്ച പ്രതികരണം ജനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാവുകയും ഒന്നര ലക്ഷത്തിലധികം പേര് ഇതിനോടകം കാര്‍ഡ് തിരിച്ചേല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.


