India
image_print

ധോണിയെ ഉപദേഷ്ടാവാക്കിയതിന്റെ കാരണം വെളിപ്പെടുത്തി സൗരവ് ഗാംഗുലി

Written by

archanaa chuqwe

2021 ടി 20 ലോകകപ്പിനായി എംഎസ് ധോണിയെ ഇന്ത്യയുടെ ഉപദേഷ്ടാവായി നിയമിക്കാനുള്ള ബിസിസിഐയുടെ തീരുമാനത്തെ അനുകൂലിച്ചും വിമര്‍ശിച്ചും ചിലര്‍ രംഗത്തെത്തിയിരുന്നു. എന്നാലിപ്പോഴിതാ ധോണിയെ ഉപദേഷ്ടാവാക്കിയതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ലോകകപ്പില്‍ ടീമിനെ സഹായിക്കാന്‍ വേണ്ടിയാണ് ധോണിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്. ടീം ഇന്ത്യക്കായും ചെന്നൈ സൂപ്പര്‍ കിംഗ്സിനായും ടി20 ഫോര്‍മാറ്റില്‍ മികച്ച റെക്കോര്‍ഡ് ധോണിക്കുണ്ട്. ഏറെ ആലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് ധോണിയെ നിയമിക്കാന്‍ തീരുമാനിച്ചത്. 2013ന് ശേഷം ഐസിസി കിരീടം നേടാന്‍ ടീം ഇന്ത്യക്കായിട്ടില്ലെന്ന് ഗാംഗുലി പറഞ്ഞു.

 

അതേസമയം എംഎസ് ധോണിയെ ഇന്ത്യയുടെ ഉപദേഷ്ടാവായി നിയമിക്കാനുള്ള ബിസിസിഐയുടെ തീരുമാനത്തെ പ്രശംസിച്ച് ഇതിഹാസ താരം കപില്‍ ദേവ് ഉള്‍പ്പടെ രംഗത്തെത്തിയിരുന്നു.
സാധാരണ ഒരാള്‍ ടീമില്‍ നിന്ന് വിരമിച്ചാല്‍ പിന്നീട് ടീമിന്റെ മറ്റൊരു ചുമതലയില്‍ അയാള്‍ തിരിച്ചെത്താന്‍ മൂന്നോ നാലോ വര്‍ഷമെടുക്കാറുണ്ട്. എന്നാല്‍ ധോണിയുടെ കാര്യത്തില്‍ ഇത് വ്യത്യസ്തമാണ്. വിരമിച്ച് ഒരു വര്‍ഷം കഴിയുമ്പോഴേക്കും അദ്ദേഹം ടീമില്‍ മറ്റൊരു ചുമതലയില്‍ തിരിച്ചെത്തുന്നു. ഈ തീരുമാനം സ്വാഗതാര്‍ഹമാണ്’. കപില്‍ ദേവ് പറഞ്ഞു

Leave a Reply

Your email address will not be published.