India
പാചകവാതക വിലയില്‍ വര്‍ദ്ധനവ്;സിലിണ്ടറുകള്‍ക്ക് 25 രൂപ കൂട്ടി
Last updated on Aug 17, 2021, 7:10 am


സംസ്ഥാനത്തെ പാചക വാതക വിലയില്‍ വര്‍ധനവ്. ഗാര്‍ഹിക സിലിണ്ടറിന് 25 രൂപയാണ് വര്‍ധിച്ചത്. ഇതോടെ സിലിണ്ടര്‍ വില 866 രൂപ 50 പൈസയായി ഉയര്‍ന്നു. പാചകവാതക വില വര്‍ധിച്ചപ്പോള്‍ വാണിജ്യ സിലിണ്ടറിന് വില കുറച്ചിട്ടുണ്ട്. നാലു രൂപയാണ് കുറഞ്ഞത്. ഇതനുസരിച്ച് വാണിജ്യ സിലിണ്ടറിന് പുതിയ വില 1619 രൂപയായി.
കഴിഞ്ഞ മാസം ആദ്യം ഗാര്‍ഹിക സിലിണ്ടറിന് വില 25 രൂപ 50 പൈസയായിരുന്നു. മൂന്നുമാസത്തെ ഇടവേളയ്ക്കു ശേഷമാണ് കഴിഞ്ഞമാസം വില കൂടിയത്. ഇതിനുമുമ്പ് ഫെബ്രുവരിയില്‍ മൂന്നു തവണയായി 100 രൂപയ്ക്കു മുകളിലായിരുന്നു സിലിണ്ടര്‍ വിലകൂടിയത്. മാര്‍ച്ചില്‍ 25 രൂപവരെ വര്‍ധിച്ചിരുന്നു.


