India
image_print

ട്രോളുകള്‍ നിരോധിക്കാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് ഗായത്രി സുരേഷ്

Written by

archanaa chuqwe

മുഖ്യമന്ത്രി പിണറായി വിജയനോട്‌ ട്രോളുകളും കമന്‍റുകളും നിരോധിക്കാൻ ആവശ്യപ്പെട്ട് നടി ഗായത്രി സുരേഷ് രംഗത്ത്.പിണറായി സാര്‍ വിചാരിച്ചാൽ ട്രോളുകളും കമന്‍റുകളും നിരോധിക്കാം മയക്കുമരുന്നിൽ നിന്നും പണം സമ്പാദിക്കുന്നത് നിയമവിരുദ്ധമാണ്. അപ്പോൾ ട്രോളുകളിൽ നിന്നും പണം ഉണ്ടാക്കുന്നതും നിയമവിരുദ്ധമല്ലേ? കേരളത്തില്‍ ട്രോളുകളും സോഷ്യല്‍ മീഡിയ കമന്‍റുകളും നിരോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് നടി ഗായത്രി സുരേഷ് ഇന്‍സ്റ്റഗ്രാം ലൈവിലെത്തിയാണ് ആവശ്യപ്പെട്ടത്. ട്രോളുകളിലൂടെയും വ്യാജ പ്രചാരണങ്ങളിലൂടെയും തന്നെ അടിച്ചമര്‍ത്തുകയാണെന്നും ഗായത്രി പറഞ്ഞു.

 

 

ട്രോളുകള്‍ അത്ര അടിപൊളിയല്ല. ആള്‍ക്കാരെ കളിയാക്കുക എന്നതാണ് ഉദ്ദേശ്യം. സോഷ്യല്‍ മീഡിയ തുറന്നാല്‍ മുഴുവന്‍ ട്രോളുകളും വൃത്തികെട്ട കമന്‍റുകളുമാണ്. അടിച്ചമര്‍ത്തലാണ് നടക്കുന്നത്. അടിച്ചമര്‍ത്തുന്ന ജനതയെയല്ല നമുക്ക് വേണ്ടത്. ഇതൊക്കെ കണ്ടാണ് പുതിയ തലമുറ വളരുന്നത്. പരസ്പരം പിന്തുണയ്ക്കുന്ന, പ്രോത്സാഹിപ്പിക്കുന്ന സ്ഥിതിയാണ് നമുക്ക് വേണ്ടത്”.താന്‍ ദിലീപേട്ടന്‍റെ വീട്ടില്‍ പോയി കാവ്യ ചേച്ചിയുടെ ജീവിതം തകര്‍ക്കാന്‍ പോവുകയാണെന്ന് രണ്ട് യു ട്യൂബ് ചാനലുകള്‍ വ്യാജപ്രചാരണം നടത്തിയെന്നും ഗായത്രി സുരേഷ് പറഞ്ഞു. ദിലീപേട്ടന്‍റെ കൂടെ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും തനിക്ക് വ്യക്തിപരമായി ദിലീപേട്ടനെയും കാവ്യ ചേച്ചിയെയും അറിയുക പോലുമില്ലെന്നും ഗായത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ സാറിനെ താൻ ഒരുപാട് ബഹുമാനിക്കുന്നുവെന്നും സോഷ്യൽ മീഡിയ ജീവിതത്തെ ഭരിക്കുകയാണ്. മയക്കുമരുന്നിൽ നിന്നും പണം സമ്പാദിക്കുന്നത് നിയമവിരുദ്ധമാണ്. അപ്പോൾ ട്രോളുകളിൽ നിന്നും പണം ഉണ്ടാക്കുന്നതും നിയമവിരുദ്ധമല്ലേ. ട്രോൾ വരും. പിന്നെ കമന്‍റ് വരും. കമന്‍റുകള്‍ ആളുകളുടെ മെന്‍റല്‍ ഹെല്‍ത്തിനെ ബാധിക്കുകയാണ്. അതായത് നിങ്ങള്‍ കാരണം ഒരാള്‍ മെന്‍റലാവുകയാണ്. ഇത് തന്റെ മാത്രം പ്രശ്നമല്ല. സാറിന് പറ്റുമെങ്കില്‍ നല്ല നാടിനായി ആദ്യം ഈ ട്രോളുകൾ നിരോധിക്കണം. സാറ് വിചാരിച്ചാൽ നടക്കും. എലിയെ പേടിച്ച് ഇല്ലം ചുടുകയല്ല വേണ്ടത്, എലിയെയാണ് ചുടേണ്ടത്. എല്ലായിടത്തെയും കമന്‍റ് സെക്ഷൻ ഓഫ് ചെയ്ത് വെയ്ക്കണം. എന്തെങ്കിലുമൊന്ന് ചെയ്യണം എന്നുമാണ് നടി ആവശ്യപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *